1 Samuel 10:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗലിന്‍റെ പിതൃസഹോദരന്‍ അയാളോടും ഭൃത്യനോടും: “നിങ്ങള്‍ എവിടെപ്പോയിരുന്നു” എന്നു ചോദിച്ചു. “കഴുതകളെ അന്വേഷിച്ചു പോയതായിരുന്നു; കാണായ്കയാല്‍ ഞങ്ങള്‍ ശമൂവേലിന്‍റെ അടുക്കല്‍ പോയി” എന്നു ശൗല്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
ശൌലിന്റെ ഇളയപ്പന്‍ അവനോടും അവന്റെ ഭൃത്യനോടുംനിങ്ങള്‍ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന്‍ പോയിരുന്നു; അവയെ കാണായ്കയാല്‍ ഞങ്ങള്‍ ശമൂവേലിന്റെ അടുക്കല്‍ പോയി എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൗലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: “നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ അന്വേഷിക്കുവാൻ പോയിരുന്നു; അവയെ കാണാഞ്ഞതിനാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി” എന്ന് അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗലിന്‍റെ ഇളയപ്പന്‍ അവനോടും അവന്‍റെ ഭൃത്യനോടും: നിങ്ങള്‍ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന്‍ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങള്‍ ശമൂവേലിന്‍റെ അടുക്കൽ പോയി എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
സാവൂളിന്‍െറ പിതൃസഹോദരന്‍ അവനോടും ഭൃത്യനോടും ചോദിച്ചു: നിങ്ങള്‍ എവിടെപ്പോയിരിക്കുകയായിരുന്നു? കഴുതകളെ തിരക്കിപോയതായിരുന്നു. അവയെ കാണായ്‌കയാല്‍ ഞങ്ങള്‍ സാമുവലിന്‍െറ അടുക്കല്‍പോയി എന്ന്‌ അവന്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ശൗലിന്റെ പിതൃസഹോദരൻ ശൗലിനെയും ഭൃത്യനെയും കണ്ടിട്ട്, “നിങ്ങൾ എവിടെയായിരുന്നു?” എന്നു ചോദിച്ചു. “ഞങ്ങൾ കഴുതകളെ തെരയുകയായിരുന്നു. അവയെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ ഞങ്ങൾ ശമുവേൽ പ്രവാചകന്റെ അടുത്തുപോയി,” എന്നു ശൗൽ മറുപടി നൽകി.