1 Samuel 10:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ശമൂവേല്‍ ഇസ്രായേല്‍ഗോത്രങ്ങളെയെല്ലാം തന്‍റെ അടുക്കല്‍ വിളിച്ചുകൂട്ടിയതിനു ശേഷം നറുക്കിട്ടു; കുറി ബെന്യാമീന്‍ ഗോത്രത്തിനു വീണു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീൻഗോത്രത്തിന്നു ചീട്ടു വീണു.
Malayalam 1992 MBSI
അങ്ങനെ ശമൂവേല്‍ യിസ്രായേല്‍ഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീന്‍ ഗോത്രത്തിന്നു ചീട്ടു വീണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം തന്റെ അടുക്കൽ വരുത്തി നറുക്കിട്ടു; ബെന്യാമീൻഗോത്രത്തിന് നറുക്ക് വീണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തുവരുമാറാക്കി; ബെന്യാമീന്‍ഗോത്രത്തിനു ചീട്ടുവീണു.
Malayalam Bible POC-ML 2013
അനന്തരം, സാമുവല്‍ ഇസ്രായേല്‍ ഗോത്രങ്ങളെയെല്ലാം തന്‍െറ യടുക്കല്‍ വരുത്തി കുറിയിട്ട് ബഞ്ചമിന്‍ഗോത്രത്തെ എടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശമുവേൽ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം യഹോവയുടെ സന്നിധിയിൽ നിർത്തിക്കഴിഞ്ഞപ്പോൾ, ബെന്യാമീൻഗോത്രത്തിനു നറുക്കുവീണു.