1 Samuel 11:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അമ്മോന്‍രാജാവായ നാഹാശ് ചെന്നു യാബേശ്-ഗിലെയാദിനെതിരെ പാളയമടിച്ചു. യാബേശ്നിവാസികള്‍ നാഹാശിനോടു പറഞ്ഞു: “ഞങ്ങളോട് ഉടമ്പടി ചെയ്യുക; ഞങ്ങള്‍ അങ്ങേക്ക് വിധേയരായിരുന്നുകൊള്ളാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികൾ ഒക്കെയും നാഹാശിനോടു: ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
Malayalam 1992 MBSI
അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികള്‍ ഒക്കെയും നാഹാശിനോടുഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനുശേഷം അമ്മോൻ രാജാവായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശിനെതിരെ പാളയം ഇറങ്ങി; യാബേശിൽ വസിക്കുന്നവർ നാഹാശിനോട്: “ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്ന് ഗിലെയാദിലെ യാബേശിനു നേരേ പാളയം ഇറങ്ങി; യാബേശ്നിവാസികള്‍ ഒക്കെയും നാഹാശിനോട്: ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഏകദേശം ഒരുമാസം കഴിഞ്ഞ്‌ അമ്മോന്‍ രാജാവായ നാഹാഷ്‌ സൈന്യസന്നാഹത്തോടെയാബെഷ്‌ഗിലയാദ്‌ ആക്രമിച്ചു.യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടുപറഞ്ഞു: ഞങ്ങളോടു സന്‌ധിചെയ്‌താല്‍ നിന്നെ ഞങ്ങളുടെ രാജാവാക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമ്മോന്യനായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശ് നഗരത്തെ ഉപരോധിച്ച്, ആക്രമിക്കാൻ തുനിഞ്ഞു. യാബേശ് നിവാസികൾ എല്ലാവരും അദ്ദേഹത്തോട്, “ഞങ്ങളുമായി സമാധാനയുടമ്പടി ചെയ്യണം; എന്നാൽ ഞങ്ങൾ അങ്ങേക്ക് കീഴടങ്ങിയിരുന്നുകൊള്ളാം” എന്നപേക്ഷിച്ചു.