1 Samuel 11:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നാഹാശിനോടു: “നാളെ ഞങ്ങള്‍ നിങ്ങള്‍ക്കു കീഴ്പെട്ടുകൊള്ളാം; താങ്കള്‍ യഥേഷ്ടം ഞങ്ങളോടു പ്രവര്‍ത്തിച്ചുകൊള്ളുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു.
Malayalam 1992 MBSI
പിന്നെ യാബേശ്യര്‍നാളെ ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവരും; നിങ്ങള്‍ക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍വിന്‍ എന്നു പറഞ്ഞയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യാബേശ്യർ നഹാശിനോട്: “നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങളുടെ ഇഷ്ടം പോലെ ഞങ്ങളോടു ചെയ്തുകൊൾവിൻ” എന്നു പറഞ്ഞയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യാബേശ്യര്‍: നാളെ ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങള്‍ക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍വിന്‍ എന്നു പറഞ്ഞയച്ചു.
Malayalam Bible POC-ML 2013
അവര്‍ നാഹാഷിനോടു പറഞ്ഞു: നാളെ ഞങ്ങള്‍ നിനക്കു കീഴ്‌പ്പെട്ടുകൊള്ളാം. ഇഷ്‌ടമുള്ളതു ഞങ്ങളോടു പ്രവര്‍ത്തിച്ചുകൊള്ളുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളോടു ചെയ്യുക,” എന്ന് അവർ അമ്മോന്യർക്കു സന്ദേശം പറഞ്ഞയച്ചു.