1 Samuel 11:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാബേശിലെ നേതാക്കന്മാര്‍ മറുപടി പറഞ്ഞു: “ഇസ്രായേലിന്‍റെ എല്ലാ ഭാഗത്തും ദൂതന്മാരെ അയയ്‍ക്കുന്നതിനു ഞങ്ങള്‍ക്കു ഏഴു ദിവസത്തെ സമയം അനുവദിക്കണം; ആരും ഞങ്ങളെ രക്ഷിക്കാനില്ലെങ്കില്‍ ഞങ്ങള്‍ അങ്ങേക്കു കീഴ്പെട്ടുകൊള്ളാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാബേശിലെ മൂപ്പന്മാർ അവനോടു: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻതക്കവണ്ണം ഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.
Malayalam 1992 MBSI
യാബേശിലെ മൂപ്പന്മാര്‍ അവനോടുഞങ്ങള്‍ യിസ്രായേല്‍ദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാന്‍ ആരുമില്ലെങ്കില്‍ ഞങ്ങള്‍ നിന്റെ അടുക്കല്‍ ഇറങ്ങിവരാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാബേശിലെ മൂപ്പന്മാർ അവനോട്: “ഞങ്ങൾ യിസ്രായേൽദേശത്തെല്ലാം ദൂതന്മാരെ അയയ്ക്കുന്നതിന് ഞങ്ങൾക്ക് ഏഴ് ദിവസത്തെ അവധി തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാബേശിലെ മൂപ്പന്മാര്‍ അവനോട്: ഞങ്ങള്‍ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ക്ക് ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാന്‍ ആരുമില്ലങ്കിൽ ഞങ്ങള്‍ നിന്‍റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യാബെഷിലെ ശ്രഷ്‌ഠന്‍മാര്‍ മറുപടി പറഞ്ഞു: ഇസ്രായേലിലെ എല്ലാ ദേശങ്ങളിലേക്കും ദൂതന്‍മാരെ അയയ്‌ക്കുന്നതിനു ഞങ്ങള്‍ക്ക്‌ ഏഴുദിവസത്തെ അവധി തരുക. ആരും ഞങ്ങളെ സഹായിക്കാനില്ലെങ്കില്‍ ഞങ്ങള്‍ നിനക്കു വിധേയരായിക്കൊള്ളാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യാബേശിലെ നേതാക്കന്മാർ അദ്ദേഹത്തോട്: “ഞങ്ങൾക്ക് ഏഴുദിവസം അവധിതരണം! ഇസ്രായേലിലെല്ലായിടത്തും ഞങ്ങൾ സന്ദേശവാഹകരെ അയയ്ക്കട്ടെ! ഞങ്ങളെ രക്ഷിക്കാൻ ആരും വരുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങിക്കൊള്ളാം” എന്നു പറഞ്ഞു.