1 Samuel 11:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ശൗല്‍ വയലില്‍നിന്നു കാളകളെയും കൊണ്ടുവരികയായിരുന്നു; ജനം വിലപിക്കത്തക്കവിധം എന്തു സംഭവിച്ചു എന്ന് അവന്‍ ചോദിച്ചു; യാബേശില്‍നിന്നു വന്ന ദൂതന്മാര്‍ അറിയിച്ച വിവരം അവര്‍ അയാളോടു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ഇതാ, ശൗൽ കന്നുകാലികളെയും കൊണ്ടു വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു.
Malayalam 1992 MBSI
അപ്പോള്‍ ഇതാ, ശൌല്‍ കന്നുകാലികളെയും കൊണ്ടു വയലില്‍നിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌല്‍ ചോദിച്ചു. അവര്‍ യാബേശ്യരുടെ വര്‍ത്തമാനം അവനെ അറിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്ന് വരികയായിരുന്നു. ജനം കരയുവാൻ കാരണം എന്ത് എന്ന് ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വാർത്ത അവനെ അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ഇതാ, ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്ത് എന്നു ശൗൽ ചോദിച്ചു. അവര്‍ യാബേശ്യരുടെ വര്‍ത്തമാനം അവനെ അറിയിച്ചു.
Malayalam Bible POC-ML 2013
സാവൂള്‍ വയലില്‍നിന്നു കാളകളെയുംകൊണ്ട് വരുകയായിരുന്നു. ജനം കര യത്തക്കവിധം എന്തുണ്ടായി എന്ന് അവന്‍ തിരക്കി.യാബെഷ്‌നിവാസികള്‍ പറഞ്ഞകാര്യം അവര്‍ അവനെ അറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ സമയം ശൗൽ വയലിൽനിന്ന് തന്റെ കന്നുകാലികളെയും കൂട്ടിക്കൊണ്ടു വരികയായിരുന്നു. “ജനത്തിന് എന്തുപറ്റി? അവർ കരയുന്നതെന്തിന്?” എന്ന് അദ്ദേഹം ചോദിച്ചു. യാബേശിലെ ആളുകൾ വന്നുപറഞ്ഞ സംഗതികളെല്ലാം അവർ ശൗലിനെ അറിയിച്ചു.