1 Samuel 12:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ യെരുബ്ബാലിനെയും ബാരാക്കിനെയും യിഫ്താഹിനെയും ശമൂവേലിനെയും അയച്ച് അവരെ ശത്രുക്കളില്‍നിന്നെല്ലാം രക്ഷിച്ചു; നിങ്ങള്‍ സുരക്ഷിതരായി പാര്‍ക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാറെ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങൾ നിർഭയമായി വസിച്ചു.
Malayalam 1992 MBSI
എന്നാറെ യഹോവ യെരുബ്ബാല്‍, ബെദാന്‍, യിഫ്താഹ്, ശമൂവേല്‍ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യില്‍നിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍ നിര്‍ഭയമായി വസിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്ന് നിങ്ങളെ വിടുവിച്ചു; നിങ്ങൾ സുരക്ഷിതരായി വസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാറെ യഹോവ യെരൂബ്ബാൽ, ബെദാന്‍, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കൈയിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍ നിര്‍ഭയമായി വസിച്ചു.
Malayalam Bible POC-ML 2013
കര്‍ത്താവ് ജറുബ്‌ബാലിനെയും ബാറാക്കിനെയും ജഫ്‌തായെയും സാമുവലിനെയും അയച്ച് എല്ലാ ശത്രുക്കളിലുംനിന്ന് നിങ്ങളെ രക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യഹോവ യെരൂ-ബാൽ, ബെദാൻ, യിഫ്താഹ്, ശമുവേൽ എന്നിവരെ അയയ്ക്കുകയും നാലു ഭാഗത്തുമുള്ള നിങ്ങളുടെ ശത്രുക്കളുടെ കൈകളിൽനിന്ന് നിങ്ങളെ വിടുവിക്കുകയും ചെയ്തു. അങ്ങനെ നിങ്ങൾ സുരക്ഷിതരായി താമസിച്ചു.