1 Samuel 12:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു കോതമ്പു കൊയ്ത്തിന്‍റെ കാലമാണല്ലോ; ഇടിയും മഴയും അയയ്‍ക്കാന്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിക്കും; ഒരു രാജാവിനെ നല്‌കണമെന്ന് ആവശ്യപ്പെട്ടതിലൂടെ അവിടുത്തോട് എത്ര വലിയ തിന്മയാണ് കാട്ടിയിരിക്കുന്നതെന്നു നിങ്ങള്‍ നേരില്‍ കണ്ടറിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും.
Malayalam 1992 MBSI
ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാന്‍ യഹോവയോടു അപേക്ഷിക്കും; അവന്‍ ഇടിയും മഴയും അയക്കും; നിങ്ങള്‍ ഒരു രാജാവിനെ ചോദിക്കയാല്‍ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങള്‍ അതിനാല്‍ കണ്ടറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോട് അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട് യഹോവയോട് ചെയ്ത ദോഷം എത്ര വലിയതെന്ന് നിങ്ങൾ അതിനാൽ തിരിച്ചറിയും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇത് കോതമ്പുകൊയ്ത്തിന്‍റെ കാലമല്ലോ; ഞാന്‍ യഹോവയോട് അപേക്ഷിക്കും; അവന്‍ ഇടിയും മഴയും അയയ്ക്കും; നിങ്ങള്‍ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്ന് നിങ്ങള്‍ അതിനാൽ കണ്ടറിയും.
Malayalam Bible POC-ML 2013
ഇതു ഗോതമ്പ്‌ കൊയ്യുന്ന കാല മല്ലേ? ഇടിയും മഴയും അയയ്‌ക്കാന്‍ കര്‍ത്താവിനെ വിളിച്ച്‌ ഞാന്‍ അപേക്‌ഷിക്കും. ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട്‌ കര്‍ത്താവിന്‍െറ ദൃഷ്‌ടിയില്‍ നിങ്ങള്‍ പ്രവര്‍ത്തി ച്ചദുഷ്‌ടതയെന്തെന്ന്‌ അപ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത് ഗോതമ്പുകൊയ്ത്തിന്റെ കാലമല്ലേ? ഞാൻ യഹോവയോട് അപേക്ഷിക്കും; അവിടന്ന് ഇടിയും മഴയും അയയ്ക്കും. അങ്ങനെ നിങ്ങൾ ഒരു രാജാവിനെ ചോദിച്ചത് യഹോവയുടെ ദൃഷ്ടിയിൽ എത്രമാത്രം നിന്ദ്യമായ കാര്യമായിരുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും.”