1 Samuel 13:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹോമയാഗം അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ശമൂവേല്‍ അവിടെ എത്തി; അദ്ദേഹത്തെ അഭിവാദനം ചെയ്തു സ്വീകരിക്കാന്‍ ശൗല്‍ ഇറങ്ങിച്ചെന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹോമയാഗം കഴിച്ചു തീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റുചെന്നു.
Malayalam 1992 MBSI
ഹോമയാഗം കഴിച്ചു തീര്‍ന്ന ഉടനെ ഇതാ, ശമൂവേല്‍ വരുന്നു; ശൌല്‍ അവനെ വന്ദനം ചെയ്‍വാന്‍ എതിരേറ്റുചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹോമയാഗം അർപ്പിച്ച് കഴിഞ്ഞപ്പോൾ ശമൂവേൽ വന്നു; ശൗൽ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റുചെന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോമയാഗം കഴിച്ചുതീര്‍ന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‍വാന്‍ എതിരേറ്റുചെന്നു.
Malayalam Bible POC-ML 2013
ദഹനബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി. അവനെ അഭിവാദനംചെയ്‌തു സ്വീകരിക്കാന്‍ സാവൂള്‍ പുറത്തേക്കുചെന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാഗങ്ങൾ ചെയ്തുതീർന്ന ഉടൻതന്നെ ശമുവേൽ വന്നെത്തി. ശൗൽ അദ്ദേഹത്തെ അഭിവാദനംചെയ്യാൻ അടുത്തുചെന്നു.