1 Samuel 13:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗല്‍ ഇസ്രായേല്യരില്‍നിന്നു മൂവായിരം പേരെ തിരഞ്ഞെടുത്തു; അവരില്‍ രണ്ടായിരം പേര്‍ തന്നോടൊപ്പം മിക്മാസിലും ബേഥേല്‍ മലനാട്ടിലും ആയിരം പേര്‍ യോനാഥാന്‍റെ കൂടെ ബെന്യാമീന്‍ഗോത്രക്കാരുടെ വകയായ ഗിബെയായിലും ആയിരുന്നു. ശേഷിച്ചവരെ അവരുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
Malayalam 1992 MBSI
ശൌല്‍ യിസ്രായേലില്‍ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേര്‍ ശൌലിനോടുകൂടെ മിക്മാസിലും ബേഥേല്‍മലയിലും ആയിരം പേര്‍ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവന്‍ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും, ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷമുള്ള ജനത്തെ അവൻ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരം പേര്‍ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേര്‍ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവന്‍ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
Malayalam Bible POC-ML 2013
സാവൂള്‍ ഇസ്രായേലില്‍നിന്ന് മൂവായിരം പേരെ തിരഞ്ഞെടുത്തു. രണ്ടായിരം പേര്‍ അവനോടൊത്തു മിക്‌മാഷിലും ബഥേല്‍ മലനാട്ടിലും നിന്നു; ആയിരം പേര്‍ ജോനാഥാനോടുകൂടെ ബഞ്ച മിന്‍െറ ഗിബെയാദേശത്തും ആയിരുന്നു.ശേഷിച്ചവരെ അവരവരുടെ കൂടാരങ്ങളിലേക്ക് അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗൽ ഇസ്രായേല്യരിൽനിന്ന് മൂവായിരം പടയാളികളെ തെരഞ്ഞെടുത്തു; രണ്ടായിരം പേർ അദ്ദേഹത്തോടുകൂടെ മിക്-മാസിലും ബേഥേൽ ഗിരിപ്രദേശങ്ങളിലും ആയിരംപേർ യോനാഥാനോടുകൂടെ ബെന്യാമീൻദേശത്തിലെ ഗിബെയയിലും നിർത്തി. ശേഷിച്ചവരെ അദ്ദേഹം അവരവരുടെ ഭവനത്തിലേക്കു തിരിച്ചയച്ചു.