1 Samuel 13:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറ്റുള്ളവര്‍ യോര്‍ദ്ദാന്‍നദി കടന്നു ഗാദ്-ഗിലെയാദ് പ്രദേശങ്ങളിലെത്തി; ശൗലാകട്ടെ ഗില്ഗാലില്‍ത്തന്നെ ആയിരുന്നു. ജനം ഭയവിഹ്വലരായി അദ്ദേഹത്തെ സമീപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എബ്രായർ യോർദ്ദാൻ കടന്നു ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
Malayalam 1992 MBSI
എബ്രായര്‍ യോര്‍ദ്ദാന്‍ കടന്നു ഗാദ് ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലില്‍ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എബ്രായർ യോർദ്ദാൻനദികടന്ന് ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൗൽ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ച് അവന്റെ പിന്നാലെ ചെന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എബ്രായര്‍ യോര്‍ദ്ദാന്‍ കടന്ന് ഗാദ്ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ട് അവന്‍റെ പിന്നാലെ ചെന്നു.
Malayalam Bible POC-ML 2013
ചിലര്‍ ജോര്‍ദാന്‍നദി കടന്ന്‌ ഗാദിലും ഗിലയാദിലും എത്തി. സാവൂള്‍ ഗില്‍ഗാലില്‍ത്തന്നെ ഉണ്ടായിരുന്നു. അനുയായികളാകട്ടെ ഭയചകിതരുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എബ്രായരിൽ ചിലർ യോർദാൻനദികടന്ന് ഗാദ്, ഗിലെയാദ്, ദേശങ്ങളിലും ചെന്നെത്തി. ഈ സമയം ശൗൽ, ഗിൽഗാലിൽത്തന്നെ ഉണ്ടായിരുന്നു. ജനമെല്ലാം ഭയന്നുവിറച്ച് അദ്ദേഹത്തെ പിൻതുടർന്നു.