1 Samuel 14:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു ദിവസം ശൗലിന്‍റെ പുത്രനായ യോനാഥാന്‍ തന്‍റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “അതാ, അവിടെയുള്ള ഫെലിസ്ത്യപാളയംവരെ നമുക്കു പോകാം.” എന്നാല്‍ ആ വിവരം പിതാവിനോടു പറഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ല താനും.
Malayalam 1992 MBSI
ഒരു ദിവസം ശൌലിന്റെ മകന്‍ യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവന്‍ അപ്പനോടു പറഞ്ഞില്ലതാനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനോട്: “വരുക, നാം ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക” എന്നു പറഞ്ഞു; അവൻ അത് അപ്പനോട് പറഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു ദിവസം ശൗലിന്‍റെ മകന്‍ യോനാഥാന്‍ തന്‍റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നാം അങ്ങോട്ട് ഫെലിസ്ത്യരുടെ പട്ടാളത്തിന്‍റെ നേരേ ചെല്ലുക എന്നു പറഞ്ഞു; അവന്‍ അപ്പനോടു പറഞ്ഞില്ലതാനും.
Malayalam Bible POC-ML 2013
ഒരു ദിവസം സാവൂളിന്‍െറ പുത്രന്‍ ജോനാഥാന്‍ ആയുധവാഹകനോട്‌ പറഞ്ഞു: വരൂ, അക്കരെ ഫിലിസ്‌ത്യസേനയുടെ പാളയം വരെ നമുക്കൊന്നു പോകാം. എന്നാല്‍, ഇക്കാര്യം അവന്‍ പിതാവിനെ അറിയിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ദിവസം ശൗലിന്റെ മകനായ യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരിക, നമുക്ക് ഫെലിസ്ത്യരുടെ സൈനികകേന്ദ്രത്തിലേക്കൊന്നു പോകാം.” ഇക്കാര്യം അയാൾ തന്റെ പിതാവിനെ അറിയിച്ചിരുന്നില്ല.