1 Samuel 14:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോനാഥാനും അദ്ദേഹത്തിന്‍റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു മുകളില്‍ കയറി; ഫെലിസ്ത്യര്‍ യോനാഥാന്‍റെ മുമ്പില്‍ വീണു; ആയുധവാഹകന്‍ അവരെ സംഹരിച്ചുകൊണ്ടു യോനാഥാന്‍റെ പിന്നാലെ ചെന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവർ യോനാഥന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
Malayalam 1992 MBSI
അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവര്‍ യോനാഥന്റെ മുമ്പില്‍ വീണു; ആയുധവാഹകന്‍ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും മുകളിലേക്ക് വലിഞ്ഞു കയറി; ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ നടന്ന് അവരെ കൊന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ യോനാഥാനും അവന്‍റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവര്‍ യോനാഥാന്‍റെ മുമ്പിൽ വീണു; ആയുധവാഹകന്‍ അവന്‍റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
Malayalam Bible POC-ML 2013
ജോനാഥാന്‍ ഇഴഞ്ഞു മുകളില്‍ക്കയറി; ആയുധവാഹകന്‍ പിന്നാലെയും. കാവല്‍സൈന്യം ജോനാഥാന്‍െറ മുന്‍പില്‍ വീണു. ആയുധവാഹകനാകട്ടെ ഓരോരുത്തരെയായി വധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോനാഥാന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി. ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണുപോയി. ആയുധവാഹകൻ അവരുടെ പിൻവശത്തുനിന്ന് വന്നവരെ കൊന്നുകൊണ്ടിരുന്നു.