1 Samuel 14:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാളയത്തിലും പോര്‍ക്കളത്തിലും സര്‍വജനത്തിനും ഇടയില്‍ അമ്പരപ്പുണ്ടായി; കാവല്‍സൈന്യവും കവര്‍ച്ചക്കാരും ഭയന്നു വിറച്ചു; ഭൂമി കുലുങ്ങി; സര്‍വത്ര ഭീതി പരന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.
Malayalam 1992 MBSI
പാളയത്തിലും പോര്‍ക്കളത്തിലും സര്‍വ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവര്‍ച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി. പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു,, വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമി കുലുങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാളയത്തിലും പോര്‍ക്കളത്തിലും സര്‍വജനത്തിലും നടുക്കമുണ്ടായി; പട്ടാളവും കവര്‍ച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയൊരു നടുക്കം ഉണ്ടായി.
Malayalam Bible POC-ML 2013
പാളയത്തിലും പോര്‍ക്കളത്തിലും ജനങ്ങള്‍ക്കിടയിലും അമ്പരപ്പുളവായി. കാവല്‍സൈന്യവും കവര്‍ച്ചക്കാരും നടുങ്ങി, ഭൂമി കുലുങ്ങി. അതിഭയങ്കരമായ സംഭ്രാന്തി പടര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടൻതന്നെ ഫെലിസ്ത്യരുടെ സകലസൈന്യത്തിന്മേലും പരിഭ്രാന്തിപിടിപെട്ടു—പാളയത്തിലും പടനിലത്തും കാവൽസേനാകേന്ദ്രത്തിലും കവർച്ചസംഘത്തിലും—വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമികുലുങ്ങി. ദൈവം അയച്ച ഒരു സംഭ്രമം ആയിരുന്നു അത്.