1 Samuel 14:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗല്‍ കൂടെയുള്ളവരോടു പറഞ്ഞു: “എണ്ണിനോക്കി നമ്മുടെ കൂട്ടത്തില്‍നിന്ന് ആരെല്ലാം പോയി എന്നറിയുവിന്‍;” അവര്‍ എണ്ണിനോക്കിയപ്പോള്‍ യോനാഥാനും അയാളുടെ ആയുധവാഹകനും അവിടെ ഉണ്ടായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗൽ കൂടെയുള്ള ജനത്തോടു: എണ്ണിനോക്കി നമ്മിൽനിന്നു പോയവർ ആരെന്നറിവിൻ എന്നു കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
Malayalam 1992 MBSI
ശൌല്‍ കൂടെയുള്ള ജനത്തോടുഎണ്ണിനോക്കി നമ്മില്‍നിന്നു പോയവര്‍ ആരെന്നറിവിന്‍ എന്നു കല്പിച്ചു. അവര്‍ എണ്ണിനോക്കിയപ്പോള്‍ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൗൽ കൂടെയുള്ള ജനത്തോട്: “നമ്മുടെ കൂട്ടത്തിൽ നിന്ന് പോയതാരെന്ന് അറിയുവാൻ എണ്ണി നോക്കുവിൻ” എന്ന് കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗൽ കൂടെയുള്ള ജനത്തോട്: എണ്ണിനോക്കി നമ്മിൽനിന്നു പോയവര്‍ ആരെന്നറിവിന്‍ എന്നു കല്പിച്ചു. അവര്‍ എണ്ണിനോക്കിയപ്പോള്‍ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
Malayalam Bible POC-ML 2013
അപ്പോള്‍ സാവൂള്‍ തന്നോടുകൂടെയുണ്ടായിരുന്ന ജനത്തോടു പറഞ്ഞു: നമ്മുടെ കൂട്ടത്തില്‍നിന്നു പോയത് ആരെന്നറിയാന്‍ എണ്ണിനോക്കുവിന്‍. അവര്‍ നോക്കിയപ്പോള്‍ ജോനാഥാനും ആയുധവാഹകനും അവിടെ ഇല്ലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗൽ തന്റെകൂടെയുള്ള ജനത്തോടു പറഞ്ഞു: “സൈന്യത്തെ വിളിച്ചുകൂട്ടി നമ്മുടെ കൂട്ടത്തിൽനിന്ന് പോയവർ ആരാണെന്നു കണ്ടുപിടിക്കുക.” അവർ അപ്രകാരംചെയ്തു. യോനാഥാനും അദ്ദേഹത്തിന്റെ ആയുധവാഹകനുംമാത്രം അവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല.