1 Samuel 14:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടപ്പോള്‍ എഫ്രയീംമലനാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്യരും പടയില്‍ ചേര്‍ന്ന് ഫെലിസ്ത്യരെ പിന്തുടര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ തന്നേ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും ഫെലിസ്ത്യർ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേർന്നു അവരെ പിന്തുടർന്നു.
Malayalam 1992 MBSI
അങ്ങനെ തന്നേ എഫ്രയീംമലനാട്ടില്‍ ഒളിച്ചിരുന്ന യിസ്രായേല്യര്‍ ഒക്കെയും ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയില്‍ ചേര്‍ന്നു അവരെ പിന്തുടര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ തന്നെ, എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും, ഫെലിസ്ത്യർ തോറ്റോടി എന്ന് കേട്ടയുടനെ പടക്കൂട്ടത്തിൽ ചേർന്ന് അവരെ പിന്തുടർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെതന്നെ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യര്‍ ഒക്കെയും ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേര്‍ന്ന് അവരെ പിന്തുടര്‍ന്നു.
Malayalam Bible POC-ML 2013
എഫ്രായിം മലനാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്യരും ഫിലിസ്‌ത്യര്‍ തോറ്റോടിയെന്ന് അറിഞ്ഞ്, പക്‌ഷംചേര്‍ന്ന് അവരെ പിന്തുടര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുപോലെതന്നെ എഫ്രയീം ഗിരിപ്രദേശങ്ങളിൽ ഒളിച്ചിരുന്ന ഇസ്രായേല്യരും ഫെലിസ്ത്യർ തോറ്റോടുന്നു എന്നു കേട്ടമാത്രയിൽ ഇറങ്ങിവന്നു പടയിൽച്ചേർന്ന് അവരെ പിൻതുടർന്നു.