1 Samuel 14:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാട്ടില്‍ പ്രവേശിച്ചപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതും അവര്‍ കണ്ടു. എന്നാല്‍ പ്രതിജ്ഞയോര്‍ത്ത് അവരില്‍ ആരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
Malayalam 1992 MBSI
ജനം കാട്ടില്‍ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതു കണ്ടുഎങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനം കാട്ടിൽ കടന്നപ്പോൾ തേൻ തുള്ളിതുള്ളിയായി വീഴുന്നത് കണ്ടു: എങ്കിലും അവർ ചെയ്ത സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനം കാട്ടിൽ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
Malayalam Bible POC-ML 2013
കാട്ടില്‍ കടന്നപ്പോള്‍തേന്‍ ഇറ്റിറ്റുവീഴുന്നത് അവര്‍ കണ്ടു. എന്നാല്‍ ശപഥമോര്‍ത്ത് അവരാരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ കാടിനുള്ളിലേക്കു കടന്നപ്പോൾ തേൻതുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നതായി അവർ കണ്ടു. എങ്കിലും അവർ ശപഥത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരുംതന്നെ തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.