1 Samuel 14:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ പിതാവു ജനത്തെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്ന വിവരം യോനാഥാന്‍ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് അദ്ദേഹം വടിയുടെ അഗ്രം തേന്‍കട്ടയില്‍ മുക്കിയെടുത്ത് തേന്‍ ഭക്ഷിച്ചു. ഉടനെ അവന് ഉന്മേഷം ഉണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു.
Malayalam 1992 MBSI
യോനാഥാനോ തന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേള്‍ക്കാതിരുന്നതിനാല്‍ വടിയുടെ അറ്റം നീട്ടി ഒരു തേന്‍ കട്ടയില്‍ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യോനാഥാൻ തന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചു എന്ന് അറിയാതിരുന്നതിനാൽ അവൻ തന്റെ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് ഭക്ഷിച്ചു. അവന്റെ കണ്ണ് പ്രകാശിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോനാഥാനോ തന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചത് കേള്‍ക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേന്‍കട്ടയിൽ കുത്തി അത് എടുത്ത് തന്‍റെ കൈവായിലേക്കു കൊണ്ടുപോയി, അവന്‍റെ കണ്ണുതെളിഞ്ഞു.
Malayalam Bible POC-ML 2013
ജോനാഥാനാകട്ടെ തന്‍െറ പിതാവ് ജനത്തെക്കൊണ്ട് ശപഥം ചെയ്യിച്ചവിവരം അറിഞ്ഞിരുന്നില്ല. അതിനാല്‍ അവന്‍ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം തേന്‍കട്ടയില്‍ മുക്കി അത് ഭക്ഷിച്ചു. ഉടനെ അവന്‍െറ കണ്ണ് പ്രകാശിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോനാഥാനാകട്ടെ, തന്റെ പിതാവു ജനത്തെക്കൊണ്ടു ശപഥംചെയ്യിച്ച വിവരം അറിഞ്ഞിരുന്നില്ല. അതിനാൽ അദ്ദേഹം തന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം ഒരു തേൻകട്ടയിൽ കുത്തി അൽപ്പം തേനെടുത്തു ഭുജിച്ചു. അങ്ങനെ അയാൾ കൈ വായിലേക്കു കൊണ്ടുപോയി. ഉടനെ അയാളുടെ കണ്ണുകൾ തെളിഞ്ഞു.