1 Samuel 14:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനം രക്തത്തോടുകൂടി മാംസം ഭക്ഷിക്കുകമൂലം സര്‍വേശ്വരനെതിരായി പാപം ചെയ്യുകയാണെന്ന് ശൗല്‍ അറിഞ്ഞു. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ അവിശ്വസ്തത കാട്ടിയിരിക്കുന്നു. ഒരു വലിയ കല്ല് ഉരുട്ടിക്കൊണ്ടു വരുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൗലിന്നു അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
ജനം രക്തത്തോടെ തിന്നുന്നതിനാല്‍ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൊലിന്നു അറിവുകിട്ടിയപ്പോള്‍ അവന്‍ നിങ്ങള്‍ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കല്‍ ഉരുട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനം രക്തത്തോടു കൂടി ഭക്ഷിച്ചതിനാൽ യഹോവയോട് പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടി.അപ്പോൾ അവൻ: “നിങ്ങൾ ഇന്ന് ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടിയപ്പോള്‍ അവന്‍: നിങ്ങള്‍ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്‍റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ സാവൂളിനോടു പറഞ്ഞു: രക്‌തത്തോടുകൂടി ഭക്‌ഷിക്കുകയാല്‍ ജനം കര്‍ത്താവിനെതിരേ പാപം ചെയ്‌തിരിക്കുന്നു. സാവൂള്‍ പറഞ്ഞു: നിങ്ങള്‍ അവിശ്വസ്‌തത കാണിച്ചിരിക്കുന്നു. വലിയ ഒരു കല്ല്‌ എന്‍െറയടുക്കല്‍ ഉരുട്ടിക്കൊണ്ടുവരുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ജനം രക്തത്തോടുകൂടിയ മാംസംതിന്ന് യഹോവയ്ക്കെതിരേ പാപംചെയ്യുന്നു,” എന്ന് ശൗലിന് അറിവുകിട്ടി. അപ്പോൾ ശൗൽ: “നിങ്ങൾ വിശ്വാസഘാതകരായി തീർന്നിരിക്കുന്നു. ഒരു വലിയ കല്ല് വേഗം ഇവിടെ എന്റെയടുക്കൽ ഉരുട്ടിക്കൊണ്ടുവരിക” എന്നു പറഞ്ഞു.