1 Samuel 14:41 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗല്‍ പ്രാര്‍ഥിച്ചു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ഈ ദാസനോട് ഇന്ന് ഉത്തരം അരുളാതിരിക്കുന്നതെന്ത്? ഇതിനുത്തരവാദി ഞാനോ എന്‍റെ മകന്‍ യോനാഥാനോ ആണെങ്കില്‍ ദൈവമായ സര്‍വേശ്വരാ അവിടുന്നു ‘ഊറീം’ കൊണ്ടും ഇസ്രായേല്‍ജനമാണെങ്കില്‍ ‘തുമ്മീം’ കൊണ്ടും വെളിപ്പെടുത്തണമേ.” യോനാഥാനും ശൗലിനും നറുക്കു വീണു; ജനം ഒഴിവാക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോടു: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൗലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.
Malayalam 1992 MBSI
അങ്ങനെ ശൌല്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോടുനേര്‍ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോള്‍ ശൌലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോട്: “സത്യം വെളിപ്പെടുത്തിത്തരേണമേ” എന്നു പറഞ്ഞു. അപ്പോൾ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിവാക്കപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ശൗൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയോട്: നേര്‍ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോള്‍ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.
Malayalam Bible POC-ML 2013
സാവൂള്‍ അപേക്‌ഷിച്ചു: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവേ, ഇന്ന്‌ അങ്ങയുടെ ദാസനോട്‌ ഉത്തരം പറയാത്തതെന്ത്‌? ഈ പാപം എന്‍േറതോ എന്‍െറ മകന്‍ ജോനാഥാന്‍േറ തോ ആണെങ്കില്‍ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവേ, അങ്ങ്‌ ഉറീംകൊണ്ടും ഇസ്രായേല്‍ജനത്തിന്‍േറ തെങ്കില്‍ തുമ്മീംകൊണ്ടും അടയാളം കാണിക്കണമേ. ജോനാഥാനും സാവൂളും കുറ്റക്കാരായി കാണപ്പെട്ടു. ജനം രക്‌ഷപെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ശൗൽ ഇസ്രായേലിന്റെ ദൈവമായ യഹോവയോട്: “യഹോവേ, സത്യം അടിയന് ഇന്നു വെളിപ്പെടുത്താത്തത് എന്ത്? ഞാനോ എന്റെ മകൻ യോനാഥാനോ കുറ്റക്കാരനെങ്കിൽ ഊറീമിലൂടെ ഉത്തരമരുളണമേ; ഇസ്രായേൽജനമാണ് കുറ്റക്കാരെങ്കിൽ തുമ്മീമിലൂടെ ഉത്തരമരുളണമേ.” എന്നു പ്രാർഥിച്ചു. അപ്പോൾ യോനാഥാനും ശൗലിനും നറുക്കുവീണു. ജനം കുറ്റവിമുക്തരാക്കപ്പെട്ടു.