1 Samuel 14:50 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹീമാസിന്‍റെ മകള്‍ അഹീനോവം ആയിരുന്നു ശൗലിന്‍റെ ഭാര്യ. പിതൃസഹോദരനായ നേരിന്‍റെ പുത്രന്‍ അബ്നേര്‍ ആയിരുന്നു സൈന്യാധിപന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗലിന്റെ ഭാര്യക്കു അഹീനോവം എന്നു പേർ ആയിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്കു അബ്നേർ എന്നു പേർ; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.
Malayalam 1992 MBSI
ശൌലിന്റെ ഭാര്യെക്കു അഹീനോവം എന്നു പേര്‍ ആയിരുന്നു; അവള്‍ അഹീമാസിന്റെ മകള്‍. അവന്റെ സേനാധിപതിക്കു അബ്നേര്‍ എന്നു പേര്‍; അവന്‍ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകന്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൗലിന്റെ ഭാര്യയുടെ പേര് അഹീനോവം എന്നായിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിയുടെ പേര് അബ്നേർ എന്നായിരുന്നു; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗലിന്‍റെ ഭാര്യക്ക് അഹീനോവം എന്നു പേരായിരുന്നു; അവള്‍ അഹീമാസിന്‍റെ മകള്‍. അവന്‍റെ സേനാധിപതിക്ക് അബ്നേര്‍ എന്നു പേര്‍; അവന്‍ ശൗലിന്‍റെ ഇളയപ്പനായ നേരിന്‍റെ മകന്‍ ആയിരുന്നു.
Malayalam Bible POC-ML 2013
അഹിമാസിന്‍െറ മകള്‍ അഹിനോവാം ആയിരുന്നു സാവൂളിന്‍െറ ഭാര്യ. പിതൃസഹോദരനായ നേറിന്‍െറ മകന്‍ അബ്‌നേര്‍ സേനാപതിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അഹീനോവം എന്നു പേരായിരുന്നു. അവൾ അഹീമാസിന്റെ മകളായിരുന്നു. ശൗലിന്റെ സൈന്യാധിപൻ നേരിന്റെ മകനായ അബ്നേർ ആയിരുന്നു. നേർ ശൗലിന്റെ പിതൃസഹോദരനായിരുന്നു.