1 Samuel 15:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ശൗലിനെ രാജാവായി വാഴിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു; അവന്‍ എന്നെ വിട്ടകലുകയും എന്‍റെ കല്പനകള്‍ ലംഘിക്കുകയും ചെയ്തിരിക്കുന്നു.” അതു കേട്ടപ്പോള്‍ ശമൂവേല്‍ കുപിതനായി; അദ്ദേഹം രാത്രി മുഴുവന്‍ സര്‍വേശ്വരനോടു കരഞ്ഞു പ്രാര്‍ഥിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന്നു വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.
Malayalam 1992 MBSI
ഞാന്‍ ശൌലിനെ രാജാവായി വാഴിച്ചതിനാല്‍ എനിക്കു മനസ്താപമായിരിക്കുന്നു; അവന്‍ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കല്‍ ശമൂവേലിന്നു വ്യസനമായി; അവന്‍ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്ക് മനോവ്യസനം ഉണ്ടായിരിക്കുന്നു; അവൻ എന്നെ അനുസരിക്കുന്നില്ല; എന്റെ കല്പനകളെ പാലിക്കുന്നതുമില്ല.” ഇത് കേട്ടപ്പോൾ ശമൂവേലിന് വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോട് നിലവിളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവന്‍ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്‍റെ കല്പനകളെ നിവര്‍ത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന് വ്യസനമായി; അവന്‍ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.
Malayalam Bible POC-ML 2013
സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്ന്‌ അകലുകയും എന്‍െറ കല്‍പനകള്‍ നിറവേറ്റാതിരിക്കുകയും ചെയ്‌തിരിക്കുന്നു. സാമുവല്‍ കോപാകുലനായി; രാത്രി മുഴുവന്‍ കര്‍ത്താവിനോടു കരഞ്ഞപേക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ശൗലിനെ രാജാവാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു. അയാൾ എന്നെ വിട്ടകലുകയും എന്റെ കൽപ്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നു.” ശമുവേൽ കോപംകൊണ്ടുനിറഞ്ഞു. അന്നു രാത്രിമുഴുവൻ അദ്ദേഹം യഹോവയോടു നിലവിളിച്ചു.