1 Samuel 15:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശമൂവേല്‍ അദ്ദേഹത്തോടു പറഞ്ഞു: “സര്‍വേശ്വരന്‍ ഇന്ന് ഇസ്രായേലിന്‍റെ രാജത്വം കീറിയെടുത്ത് നിന്നെക്കാള്‍ യോഗ്യനായ നിന്‍റെ അയല്‍ക്കാരനു നല്‌കിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശമൂവേൽ അവനോടു: യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽനിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.
Malayalam 1992 MBSI
ശമൂവേല്‍ അവനോടുയഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കല്‍ നിന്നു കീറി നിന്നെക്കാള്‍ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശമൂവേൽ അവനോട്: “യഹോവ ഇന്ന് യിസ്രായേലിന്റെ രാജത്വം നിന്നിൽനിന്ന് കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന് കൊടുത്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശമൂവേൽ അവനോട്: യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽനിന്നു കീറി നിന്നെക്കാള്‍ ഉത്തമനായ നിന്‍റെ കൂട്ടുകാരനു കൊടുത്തിരിക്കുന്നു.
Malayalam Bible POC-ML 2013
സാമുവല്‍ പറഞ്ഞു: ഇന്നു കര്‍ത്താവ് ഇസ്രായേലിന്‍െറ രാജത്വം നിന്നില്‍നിന്നു വേര്‍പെടുത്തി നിന്നെക്കാള്‍ ഉത്തമനായ ഒരു അയല്‍ക്കാരനു കൊടുത്തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ശമുവേൽ പറഞ്ഞു: “യഹോവ ഇന്ന് നിന്നിൽനിന്നും ഇസ്രായേലിന്റെ രാജത്വവും കീറിമാറ്റിയിരിക്കുന്നു; നിന്റെ അയൽവാസിയിൽ ഒരുവന്—നിന്നെക്കാൾ ശ്രേഷ്ഠനായ ഒരുവന്—അതു നൽകിയിരിക്കുന്നു.