1 Samuel 15:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമാലേക്യരുടെ രാജാവായ ആഗാഗിനെ തന്‍റെ അടുക്കല്‍ കൊണ്ടുചെല്ലാന്‍ ശമൂവേല്‍ കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു; തിക്തമായ മരണഭയം ഒഴിഞ്ഞുപോയി എന്ന് അയാള്‍ വിചാരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം ശമൂവേൽ: അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കൽ വന്നു: മരണഭീതി നീങ്ങിപ്പോയി എന്നു ആഗാഗ് പറഞ്ഞു.
Malayalam 1992 MBSI
അനന്തരം ശമൂവേല്‍അമാലേക്രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കല്‍ വന്നുമരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ശമൂവേൽ:“ അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അവന്റെ അടുക്കൽ വന്നു: “മരണഭീതി നീങ്ങിപ്പോയി” എന്ന് ആഗാഗ് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം ശമൂവേൽ: അമാലേക്യരാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കൽ വന്നു: മരണഭീതി നീങ്ങിപ്പോയി എന്ന് ആഗാഗ് പറഞ്ഞു.
Malayalam Bible POC-ML 2013
അനന്തരം, സാമുവല്‍ കല്‍പിച്ചു: അമലേക്യരുടെ രാജാവായ അഗാഗിനെ ഇവിടെ എന്‍െറയടുക്കല്‍ കൊണ്ടുവരുക. അഗാഗ് സന്തുഷ്‌ടനായി, അവന്‍െറ യടുക്കല്‍ വന്നു; മരണം ഒഴിഞ്ഞുപോയല്ലോ എന്നാശ്വസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം “അമാലേക്യരുടെ രാജാവായ ആഗാഗിനെ എന്റെമുമ്പാകെ കൊണ്ടുവരിക,” എന്നു ശമുവേൽ കൽപ്പിച്ചു. “മരണഭീതി നീങ്ങിപ്പോയിരിക്കുന്നു, നിശ്ചയം,” എന്നു ചിന്തിച്ചുകൊണ്ട് ആഗാഗ് ചങ്ങലയിൽ ബന്ധിതനായി ശമുവേലിന്റെ മുമ്പാകെയെത്തി.