1 Samuel 15:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗല്‍ ജനത്തെയെല്ലാം തെലായീമില്‍ വിളിച്ചുകൂട്ടി അവരുടെ സംഖ്യ തിട്ടപ്പെടുത്തി; രണ്ടു ലക്ഷം കാലാള്‍പ്പടയാളികളും പതിനായിരം യെഹൂദാഗോത്രക്കാരുമുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാറെ ശൗൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേർ ഒഴികെ രണ്ടുലക്ഷം കാലാൾ ഉണ്ടായിരുന്നു.
Malayalam 1992 MBSI
എന്നാറെ ശൌല്‍ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമില്‍ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേര്‍ ഒഴികെ രണ്ടുലക്ഷം കാലാള്‍ ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ശൗൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽവച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേരും യിസ്രായേൽ ഗോത്രക്കാരായ രണ്ടുലക്ഷം കാലാളുകളും ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാറെ ശൗൽ ജനത്തെ ഒന്നിച്ചു കൂട്ടി തെലായീമിൽവച്ച് അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേര്‍ ഒഴികെ രണ്ടു ലക്ഷം കാലാള്‍ ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
സാവൂള്‍ ജനത്തെ വിളിച്ചുകൂട്ടി തെലായിമില്‍ വച്ച്‌ അവരെ എണ്ണിത്തിട്ടപ്പെടുത്തി. രണ്ടു ലക്‌ഷം കാലാള്‍പ്പടയും, യൂദാഗോത്രക്കാരായ പതിനായിരം പേരും ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ശൗൽ ജനത്തെയെല്ലാം തെലായീമിൽ വിളിച്ചുവരുത്തി—അവരെ എണ്ണിനോക്കിയപ്പോൾ രണ്ടുലക്ഷം ഇസ്രായേല്യയോദ്ധാക്കളും പതിനായിരം യെഹൂദ്യയോദ്ധാക്കളും ഉണ്ടായിരുന്നു.