1 Samuel 15:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അമാലേക്യരോടൊപ്പം നശിച്ചുപോകാതിരിക്കാന്‍ അവരുടെ ഇടയില്‍നിന്നു നിങ്ങള്‍ മാറിപ്പോകണം; ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പോരുമ്പോള്‍ നിങ്ങള്‍ അവരോടു കരുണ കാണിച്ചുവല്ലോ” എന്നു ശൗല്‍ കേന്യരെ അറിയിച്ചു; അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയില്‍നിന്നു മാറിപ്പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ശൗൽ കേന്യരോടു: ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിൻ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ നിങ്ങൾ അവർക്കു ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി.
Malayalam 1992 MBSI
എന്നാല്‍ ശൌല്‍ കേന്യരോടുഞാന്‍ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയില്‍നിന്നു പുറപ്പെട്ടുപോകുവിന്‍; യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നപ്പോള്‍ നിങ്ങള്‍ അവര്‍ക്കും ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയില്‍നിന്നു പുറപ്പെട്ടുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ശൗൽ കേന്യരോട്: “ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്ന് മാറിപോകുവിൻ; യിസ്രായേൽമക്കൾ മിസ്രയീമിൽനിന്ന് വന്നപ്പോൾ നിങ്ങൾ അവർക്ക് ദയചെയ്തുവല്ലോ” എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്ന് മാറിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ശൗൽ കേന്യരോട്: ഞാന്‍ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിന്‍; യിസ്രായേൽമക്കള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോള്‍ നിങ്ങള്‍ അവര്‍ക്കു ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി.
Malayalam Bible POC-ML 2013
കേന്യരോട് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ അമലേക്യരോടൊപ്പം നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെയിടയില്‍ നിന്നു മാറിപ്പൊയ്‌ക്കൊള്ളുവിന്‍. ഇസ്രായേല്‍ ഈജിപ്‌തില്‍നിന്നു പോരുമ്പോള്‍ നിങ്ങള്‍ അവരോടു കാരുണ്യം കാണിച്ചല്ലോ. അങ്ങനെ കേന്യര്‍ അമലേക്യരുടെയിടയില്‍നിന്നു മാറിത്താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അദ്ദേഹം കേന്യരോടു പറഞ്ഞു: “ഇസ്രായേല്യരെല്ലാം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ നിങ്ങൾ അവരോടു ദയ കാണിച്ചല്ലോ! ഇപ്പോൾ ഞാൻ അമാലേക്യരോടൊപ്പം നിങ്ങളെയും നശിപ്പിക്കാൻ ഇടവരരുത്. അതിനാൽ അമാലേക്യരെ വിട്ട് അകന്നുപോകുക!” അതിനാൽ കേന്യർ അമാലേക്യരെ വിട്ടുപോയി.