1 Samuel 16:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശമൂവേല്‍ തൈലം നിറച്ച കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ മുമ്പില്‍ വച്ച് അവനെ അഭിഷേകം ചെയ്തു. അന്നുമുതല്‍ സര്‍വേശ്വരന്‍റെ ആത്മാവ് ശക്തമായി ദാവീദിന്‍റെമേല്‍ വ്യാപരിച്ചു; പിന്നീട് ശമൂവേല്‍ രാമായിലേക്ക് മടങ്ങിപ്പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽവെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി.
Malayalam 1992 MBSI
അങ്ങനെ ശമൂവേല്‍ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവില്‍ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതല്‍ ദാവീദിന്മേല്‍ വന്നു. ശമൂവേല്‍ എഴുന്നേറ്റു രാമയിലേക്കു പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വ്യാപരിച്ചു. ശമൂവേൽ എഴുന്നേറ്റ് രാമയിലേക്ക് പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽവച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റ് രാമായിലേക്കു പോയി.
Malayalam Bible POC-ML 2013
അന്നുമുതല്‍ കര്‍ത്താവിന്‍െറ ആത്‌മാവ് ദാവീദിന്‍െറ മേല്‍ ശക്‌തമായി ആ വസിച്ചു. സാമുവല്‍ റാമായിലേക്കു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ശമുവേൽ തൈലംനിറച്ച കൊമ്പെടുത്ത് അവന്റെ സഹോദരന്മാരുടെ സാന്നിധ്യത്തിൽ ദാവീദിനെ അഭിഷേകംചെയ്തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ശക്തിയോടെ ദാവീദിന്മേൽവന്ന് ആവസിച്ചു. അതിനെത്തുടർന്നു ശമുവേൽ രാമായിലേക്കു മടങ്ങിപ്പോയി.