1 Samuel 16:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശമൂവേല്‍ പറഞ്ഞു: “ഞാന്‍ എങ്ങനെ അവിടെ പോകും? ശൗല്‍ ഇതു കേട്ടാല്‍ എന്നെ കൊല്ലും.” സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “നീ ഒരു പശുക്കിടാവിനെ കൂടെ കൊണ്ടുചെന്ന് ‘ഞാന്‍ സര്‍വേശ്വരനു യാഗം കഴിക്കാന്‍ വന്നിരിക്കുന്നു’ എന്നു പറയണം;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു ശമൂവേൽ: ഞാൻ എങ്ങനെ പോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നു: ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറക.
Malayalam 1992 MBSI
അതിന്നു ശമൂവേല്‍ഞാന്‍ എങ്ങനെ പോകും? ശൌല്‍ കേട്ടാല്‍ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവനീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നുഞാന്‍ യഹോവേക്കു യാഗം കഴിപ്പാന്‍ വന്നിരിക്കുന്നു എന്നു പറക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് ശമൂവേൽ: “ഞാൻ എങ്ങനെ പോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും” എന്നു പറഞ്ഞു. അപ്പോൾ യഹോവ: “നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്, ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറയുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു ശമൂവേൽ: ഞാന്‍ എങ്ങനെപോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്: ഞാന്‍ യഹോവയ്ക്കു യാഗം കഴിപ്പാന്‍ വന്നിരിക്കുന്നു എന്നു പറക.
Malayalam Bible POC-ML 2013
സാമുവല്‍ ചോദിച്ചു: ഞാന്‍ എങ്ങനെ പോകും? സാവൂള്‍ ഇതു കേട്ടാല്‍ എന്നെ കൊന്നുകളയും. കര്‍ത്താവ്‌ പറഞ്ഞു: ഒരു പശുക്കിടാവിനെക്കൂടെ കൊണ്ടുപോവുക, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുകയാണെന്നു പറയുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ശമുവേൽ ചോദിച്ചു: “യഹോവേ, ഞാനെങ്ങനെ പോകും? ശൗൽ ഇതേപ്പറ്റി അറിഞ്ഞ് എന്നെ കൊന്നുകളയുമല്ലോ!” യഹോവ അതിനു മറുപടികൊടുത്തു: “നീ ഒരു പശുക്കിടാവുമായി പോകുക. ‘ഞാൻ യഹോവയ്ക്കു യാഗം കഴിക്കാൻ വന്നിരിക്കുന്നു,’ എന്നു പറയുക.