1 Samuel 16:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വന്നപ്പോള്‍ യിശ്ശായിയുടെ പുത്രനായ എലീയാബിനെ ശമൂവേല്‍ ശ്രദ്ധിച്ചു; സര്‍വേശ്വരന്‍റെ അഭിഷിക്തന്‍ അവനായിരിക്കും എന്ന് അദ്ദേഹം കരുതി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ടു: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവര്‍ വന്നപ്പോള്‍ അവന്‍ എലീയാബിനെ കണ്ടിട്ടുയഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തന്‍ ഇതാ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വന്നപ്പോൾ ശമുവേൽ എലീയാബിനെ കണ്ടിട്ട്: “യഹോവയുടെ അഭിഷിക്തൻ അവന്റെ മുമ്പാകെ ഇതാ നിൽക്കുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വന്നപ്പോള്‍ അവന്‍ എലീയാബിനെ കണ്ടിട്ട്: യഹോവയുടെ മുമ്പാകെ അവന്‍റെ അഭിഷിക്തന്‍ ഇതാ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ വന്നപ്പോള്‍ സാമുവല്‍ ഏലിയാബിനെ ശ്രദ്‌ധിച്ചു. കര്‍ത്താവിന്‍െറ അഭിഷിക്‌തനാണ്‌ മുന്‍പില്‍ നില്‍ക്കുന്നതെന്ന്‌ അവനു തോന്നി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വന്നെത്തിയപ്പോൾ ശമുവേൽ എലീയാബിനെക്കണ്ടു. “തീർച്ചയായും യഹോവയുടെ അഭിഷിക്തൻ ഇതാ ഇവിടെ ദൈവമുമ്പാകെ നിൽക്കുന്നല്ലോ,” എന്ന് അദ്ദേഹം ചിന്തിച്ചു.