1 Samuel 17:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദ്യയിലുള്ള ബേത്‍ലഹേമിലെ എഫ്രാത്യനായ യിശ്ശായിയുടെ എട്ടു പുത്രന്മാരില്‍ ഒരാളായിരുന്നു ദാവീദ്. ശൗലിന്‍റെ കാലത്തുതന്നെ യിശ്ശായി വൃദ്ധനായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ലേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൗലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.
Malayalam 1992 MBSI
എന്നാല്‍ ദാവീദ് യെഹൂദയിലെ ബേത്ത്ളേഹെമില്‍ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകന്‍ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കള്‍ ഉണ്ടായിരുന്നു; അവന്‍ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദയിലെ ബേത്ത്ലഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ദാവീദ് യെഹൂദായിലെ ബേത്‍ലഹേമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്‍റെ മകന്‍ ആയിരുന്നു; യിശ്ശായിക്ക് എട്ടു മക്കള്‍ ഉണ്ടായിരുന്നു; അവന്‍ ശൗലിന്‍റെ കാലത്ത് വയസ്സുചെന്ന വൃദ്ധനായിരുന്നു.
Malayalam Bible POC-ML 2013
യൂദായിലെ ബേത്‌ലെഹെമില്‍ നിന്നുള്ള എഫ്രാത്യനായ ജസ്‌സെയുടെ മകനായിരുന്നു ദാവീദ്‌. ജസ്‌സെയ്‌ക്ക്‌ എട്ടു മക്കളുണ്ടായിരുന്നു. സാവൂളിന്‍െറ കാലത്ത്‌ അവന്‍ വൃദ്‌ധനായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് യെഹൂദ്യയിലെ ബേത്ലഹേംകാരനായ യിശ്ശായി എന്ന എഫ്രാത്യന്റെ മകനായിരുന്നു. യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു. ശൗലിന്റെ കാലത്ത് അദ്ദേഹം വളരെ വൃദ്ധനായിരുന്നു.