1 Samuel 17:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാളുടെ പുത്രന്മാരില്‍ മൂത്തവരായ എലീയാബും അബീനാദാബും ശമ്മയും ശൗലിന്‍റെകൂടെ യുദ്ധസ്ഥലത്തുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ടു ശൗലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കൾ ആദ്യജാതൻ ഏലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു.
Malayalam 1992 MBSI
യിശ്ശായിയുടെ മൂത്ത മക്കള്‍ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കള്‍ ആദ്യജാതന്‍ ഏലീയാബും അവന്റെ അനുജന്‍ അബീനാദാബും മൂന്നാമത്തെവന്‍ ശമ്മയും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിശ്ശായിയുടെ മൂത്ത മക്കൾ മൂന്ന് പേരും ശൗലിന്റെ കൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്റെ പേര് ഏലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിശ്ശായിയുടെ മൂത്ത മക്കള്‍ മൂവരും പുറപ്പെട്ട് ശൗലിന്‍റെ കൂടെ യുദ്ധത്തിനു ചെന്നിരുന്നു. യുദ്ധത്തിനു പോയ മൂന്നു മക്കള്‍ ആദ്യജാതന്‍ എലീയാബും അവന്‍റെ അനുജന്‍ അബീനാദാബും മൂന്നാമത്തവന്‍ ശമ്മയും ആയിരുന്നു.
Malayalam Bible POC-ML 2013
അവന്‍െറ പുത്രന്‍മാരില്‍ മൂത്ത മൂന്നുപേര്‍ സാവൂളിനോടൊത്ത്‌യുദ്‌ധരംഗത്തുണ്ടായിരുന്നു - ആദ്യജാതനായ ഏലിയാബ്‌, അബിനാദാബ്‌, ഷമ്മാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിശ്ശായിയുടെ മൂത്ത മൂന്നുപുത്രന്മാർ യുദ്ധത്തിനു ശൗലിനോടുകൂടെയായിരുന്നു: ആദ്യജാതൻ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മാ.