1 Samuel 17:39 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പടച്ചട്ടയില്‍ വാള്‍ ബന്ധിച്ച് ദാവീദ് നടക്കാന്‍ ശ്രമിച്ചു; അവന് അതു പരിചയമില്ലാത്തതിനാല്‍ നടക്കാന്‍ കഴിഞ്ഞില്ല. “ഇതു ശീലിച്ചിട്ടില്ലാത്തതിനാല്‍ ഇവ ധരിച്ചു നടക്കാന്‍ എനിക്കു സാധിക്കുകയില്ല” എന്ന് അവന്‍ ശൗലിനോടു പറഞ്ഞു; അവന്‍ അവ ഊരിവച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
Malayalam 1992 MBSI
പടയങ്കിമേല്‍ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാന്‍ നോക്കി; എന്നാല്‍ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടുഞാന്‍ ശീലിച്ചിട്ടില്ലായ്കയാല്‍ ഇവ ധരിച്ചുംകൊണ്ടു നടപ്പാന്‍ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പടയങ്കിയുടെമേൽ അവന്റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു; ദാവീദ് ശൗലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല.അതുകൊണ്ട് ഇവ ധരിച്ചു കൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല” എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പടയങ്കിമേൽ അവന്‍റെ വാളും കെട്ടി ദാവീദ് നടപ്പാന്‍ നോക്കി; എന്നാൽ അവനു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോട്: ഞാന്‍ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാന്‍ എനിക്കു കഴികയില്ല എന്നു പറഞ്ഞ്, അവയെ ഊരിവച്ചു.
Malayalam Bible POC-ML 2013
പോര്‍ച്ചട്ടയും വാളും ധരിച്ച്‌ ദാവീദ്‌ നടക്കാന്‍ നോക്കി. പക്‌ഷേ, സാധിച്ചില്ല. അവനത്‌ പരിചയമില്ലായിരുന്നു. ഇതൊന്നും പരിചയിച്ചിട്ടില്ലാത്തതിനാല്‍ ഇവ ധരിച്ച്‌ നടക്കാന്‍ എനിക്കു സാധിക്കുകയില്ല എന്ന്‌ അവന്‍ സാവൂളിനോടു പറഞ്ഞു. അവന്‍ അത്‌ ഊരി വച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് തന്റെ വാൾ പടച്ചട്ടയിൽ കെട്ടിക്കൊണ്ട് നടക്കാൻ ശ്രമിച്ചു; എന്നാൽ അദ്ദേഹത്തിനതു ശീലമില്ലായിരുന്നു. “ശീലമില്ലായ്കയാൽ ഇവ ധരിച്ചുകൊണ്ട് എനിക്കു പോകാൻ സാധ്യമല്ല,” ദാവീദ് ശൗലിനോടു പറഞ്ഞു. അദ്ദേഹം അവയെല്ലാം അഴിച്ചുമാറ്റി.