1 Samuel 17:52 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ഗത്ത്, എക്രോന്‍ കവാടങ്ങള്‍ വരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ശയരയീംമുതല്‍ ഗത്തും എക്രോനുംവരെ വഴിയില്‍ ഫെലിസ്ത്യര്‍ മുറിവേറ്റു വീണു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആർത്തുംകൊണ്ടു ഗത്തും എക്രോൻവാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; ഫെലിസ്ത്യഹതന്മാർ ശയരയീമിന്നുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.
Malayalam 1992 MBSI
യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആര്‍ത്തുംകൊണ്ടു ഗത്തും എക്രോന്‍ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ഫെലിസ്ത്യഹതന്മാര്‍ ശയരയീമിന്നുള്ള വഴിയില്‍ ഗത്തും എക്രോനുംവരെ വീണുകിടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളും വരെ വീണുകിടന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആര്‍ത്തുംകൊണ്ട് ഗത്തും എക്രോന്‍വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ഫെലിസ്ത്യഹതന്മാര്‍ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.
Malayalam Bible POC-ML 2013
ഇസ്രായേലിലെയും യൂദായിലെയും ആളുകള്‍ ആര്‍പ്പുവിളിച്ചുകൊണ്ട് ഗത്ത്, എക്രാണിന്‍െറ കവാടങ്ങള്‍ എന്നിവിടംവരെ ഫിലിസ്‌ത്യരെ പിന്തുടര്‍ന്നു. ഷാറായിം മുതല്‍ ഗത്തും എക്രാണും വരെയുള്ള വഴികളില്‍ ഫിലിസ്‌ത്യര്‍ മുറിവേറ്റു വീണു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ഇസ്രായേൽജനവും യെഹൂദ്യരും ആർത്തുകൊണ്ട് മുന്നോട്ട് ഇരച്ചുകയറി ഗത്തിന്റെ അതിരോളവും എക്രോനിലേക്കുള്ള കവാടങ്ങൾവരെയും ഫെലിസ്ത്യരെ പിൻതുടർന്നു സംഹരിച്ചു. ശയരയീമിലേക്കുള്ള വഴിമുതൽ ഗത്തും എക്രോനുംവരെ കൊല്ലപ്പെട്ട ഫെലിസ്ത്യർ വീണുകിടന്നിരുന്നു.