1 Samuel 17:55 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് ഫെലിസ്ത്യനെ നേരിടാന്‍ മുമ്പോട്ടു പോകുന്നതു കണ്ടപ്പോള്‍ ശൗല്‍ സൈന്യാധിപനായ അബ്നേരിനോടു: “ആ യുവാവ് ആരുടെ പുത്രനാണ്” എന്നു ചോദിച്ചു. തനിക്കറിഞ്ഞുകൂടെന്ന് അബ്നേര്‍ മറുപടി നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോടു: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന്നു അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൌല്‍ കണ്ടപ്പോള്‍ സേനാധിപതിയായ അബ്നേരിനോടുഅബ്നേരേ, ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു ചോദിച്ചതിന്നു അബ്നേര്‍രാജാവേ, തിരുമേനിയാണ ഞാന്‍ അറിയുന്നില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നത് ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: “അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ?” എന്ന് ചോദിച്ചതിന് അബ്നേർ: “രാജാവേ, ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് ഫെലിസ്ത്യന്‍റെ നേരേ ചെല്ലുന്നതു ശൗൽ കണ്ടപ്പോള്‍ സേനാധിപതിയായ അബ്നേരിനോട്: അബ്നേരേ, ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു ചോദിച്ചതിന് അബ്നേര്‍: രാജാവേ, തിരുമേനിയാണ ഞാന്‍ അറിയുന്നില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ദാവീദ്‌ ഗോലിയാത്തിനെ എതിര്‍ക്കാന്‍പോകുന്നതു കണ്ടപ്പോള്‍ സാവൂള്‍ സൈന്യാധിപനായ അബ്‌നേറിനോടു ചോദിച്ചു: അബ്‌ നേര്‍, ആരുടെ മകനാണ്‌ ഈയുവാവ്‌? തനിക്കറിഞ്ഞുകൂടെന്ന്‌ അവന്‍ പ്രതിവചിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫെലിസ്ത്യനെ എതിരിടാൻ ദാവീദ് മുന്നേറുന്നതു കണ്ടപ്പോൾ ശൗൽ സൈന്യാധിപനായ അബ്നേരിനോട്: “അബ്നേരേ, ഈ യുവാവ് ആരുടെ മകനാണ്?” എന്നു ചോദിച്ചു. അബ്നേർ മറുപടി പറഞ്ഞു: “രാജാവേ, തിരുമേനിയാണെ, സത്യം, എനിക്കതറിവില്ല.”