1 Samuel 17:58 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗല്‍ ചോദിച്ചു: “നീ ആരുടെ പുത്രനാണ്?” “ഞാന്‍ അങ്ങയുടെ ദാസനും ബേത്‍ലഹേംകാരനുമായ യിശ്ശായിയുടെ പുത്രനാകുന്നു” ദാവീദ് പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗൽ അവനോടു: ബാല്യക്കാരാ, നീ ആരുടെ മകൻ എന്നു ചോദിച്ചു; ഞാൻ ബേത്ത്ലേഹെമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ എന്നു ദാവീദ് പറഞ്ഞു.
Malayalam 1992 MBSI
ശൌല്‍ അവനോടുബാല്യക്കാരാ, നീ ആരുടെ മകന്‍ എന്നു ചോദിച്ചു; ഞാന്‍ ബേത്ത്ളേഹെമ്യനായ നിന്റെ ദാസന്‍ യിശ്ശായിയുടെ മകന്‍ എന്നു ദാവീദ് പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൗൽ അവനോട്: “ബാല്യക്കാരാ, നീ ആരുടെ മകൻ?” എന്നു ചോദിച്ചു; “ഞാൻ ബേത്ത്ലഹേമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ” എന്ന് ദാവീദ് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗൽ അവനോട്: ബാല്യക്കാരാ, നീ ആരുടെ മകന്‍ എന്നു ചോദിച്ചു; ഞാന്‍ ബേത്‍ലഹേമ്യനായ നിന്‍റെ ദാസന്‍ യിശ്ശായിയുടെ മകന്‍ എന്നു ദാവീദ് പറഞ്ഞു.
Malayalam Bible POC-ML 2013
സാവൂള്‍ അവനോടു ചോദിച്ചു: നീ ആരുടെ മകനാണ്? അങ്ങയുടെ ദാസനായ ബേത്‌ലെഹെംകാരന്‍ ജസ്‌സെയുടെ മകനാണ് ഞാന്‍ എന്ന് ദാവീദ് പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യുവാവേ, നീ ആരുടെ മകൻ?” ശൗൽ ചോദിച്ചു. “ബേത്ലഹേമ്യനായ അങ്ങയുടെ ദാസൻ യിശ്ശായിയുടെ മകനാണ് അടിയൻ,” ദാവീദ് മറുപടി പറഞ്ഞു.