1 Samuel 17:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിന്‍റെ തണ്ടിന് നെയ്ത്തുതറിയിലുള്ള ഉരുള്‍ത്തടിയുടെ വണ്ണവും അതിന്‍റെ ഇരുമ്പുമുനയ്‍ക്ക് അറുനൂറു ശേക്കെല്‍ ഭാരവുമുണ്ടായിരുന്നു. പരിചവാഹകന്‍ അയാളുടെ മുമ്പില്‍ നടന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
Malayalam 1992 MBSI
അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെല്‍ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരന്‍ അവന്റെ മുമ്പെ നടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ കുന്തത്തിന്റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ കുന്തത്തിന്‍റെ തണ്ടു നെയ്ത്തുകാരന്‍റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്‍റെ അലക് അറുനൂറു ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരന്‍ അവന്‍റെ മുമ്പേ നടന്നു.
Malayalam Bible POC-ML 2013
അവന്‍െറ കുന്തത്തിന്‍െറ തണ്ടിന്‌ നെയ്‌ത്തുകാരന്‍െറ ഉരുളിന്‍െറ ഘനവും, അതിന്‍െറ ഇരുമ്പുമുനയ്‌ക്ക്‌ അറുനൂറു ഷെക്കല്‍ ഭാരവും ഉണ്ടായിരുന്നു. പരിച വഹിക്കുന്നവന്‍ അവന്‍െറ മുമ്പേനടന്നിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാളുടെ കുന്തത്തിന്റെ കൈപ്പിടി നെയ്ത്തുകോൽപ്പിടിപോലെ തടിച്ചതായിരുന്നു. അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കേൽ തൂക്കമുണ്ടായിരുന്നു. അയാളുടെ പരിചക്കാരൻ അയാൾക്കുമുമ്പേ നടന്നു.