1 Samuel 17:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍പടയുടെ നേരെ തിരിഞ്ഞ് അയാള്‍ അട്ടഹസിച്ചു: “നിങ്ങള്‍ എന്തിനു യുദ്ധത്തിന് അണിനിരക്കുന്നു? ഞാന്‍ ഒരു ഫെലിസ്ത്യനാണ്; നിങ്ങള്‍ ശൗലിന്‍റെ ദാസരല്ലേ? നിങ്ങള്‍ ഒരാളെ തിരഞ്ഞെടുക്കുക; അവന്‍ എന്‍റെ അടുക്കല്‍ ഇറങ്ങിവരട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നിന്നു യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
Malayalam 1992 MBSI
അവന്‍ നിന്നു യിസ്രായേല്‍ നിരകളോടു വിളിച്ചുപറഞ്ഞതുനിങ്ങള്‍ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാന്‍ ഫെലിസ്ത്യനും നിങ്ങള്‍ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുത്തുകൊള്‍വിന്‍; അവന്‍ എന്റെ അടുക്കല്‍ ഇറങ്ങിവരട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നിന്ന് യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞത്: നിങ്ങള്‍ വന്നു പടയ്ക്ക് അണിനിരന്നിരിക്കുന്നത് എന്തിന്? ഞാന്‍ ഫെലിസ്ത്യനും നിങ്ങള്‍ ശൗലിന്‍റെ ചേവകരും അല്ലയോ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുത്തുകൊള്‍വിന്‍; അവന്‍ എന്‍റെ അടുക്കൽ ഇറങ്ങിവരട്ടെ.
Malayalam Bible POC-ML 2013
ഗോലിയാത്ത്‌ ഇസ്രായേല്‍പ്പടയുടെ നേര്‍ക്ക്‌ അട്ടഹസിച്ചു: നിങ്ങള്‍യുദ്‌ധത്തിനു വന്നിരിക്കുകയാണോ? ഞാനൊരു ഫിലിസ്‌ത്യനാണ്‌. നിങ്ങള്‍ സാവൂളിന്‍െറ സേ വകരല്ലേ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുക്കുക; അവന്‍ എന്നെ നേരിടട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗൊല്യാത്ത് ഇസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞു: “നിങ്ങൾ എന്തിന് യുദ്ധത്തിന് അണിനിരന്നിരിക്കുന്നു? ഞാനൊരു ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ സേവകരുമല്ലേ? നിങ്ങൾ ഒരാളെ തെരഞ്ഞെടുക്കുക; അവൻ എന്റെനേരേ വരട്ടെ!