1 Samuel 17:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ എന്നെ തോല്പിച്ചു വധിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അടിമകളായിരിക്കും; നേരേമറിച്ചു ഞാന്‍ അവനെ തോല്പിച്ചു വധിച്ചാല്‍ നിങ്ങള്‍ അടിമകളായി ഞങ്ങളെ സേവിക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.
Malayalam 1992 MBSI
അവന്‍ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാന്‍ പ്രാപ്തനായാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു അടിമകള്‍ ആകാം; ഞാന്‍ അവനെ ജയിച്ചു കൊന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ എന്നോട് യുദ്ധം ചെയ്ത് എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കണം.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എന്നോട് അങ്കം പൊരുതി എന്നെ കൊല്ലുവാന്‍ പ്രാപ്തനായാൽ ഞങ്ങള്‍ നിങ്ങള്‍ക്ക് അടിമകള്‍ ആകാം; ഞാന്‍ അവനെ ജയിച്ചു കൊന്നാൽ നിങ്ങള്‍ ഞങ്ങള്‍ക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം.
Malayalam Bible POC-ML 2013
അവന്‍ എന്നോടുപൊരുതി എന്നെ കൊല്ലുകയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളുടെ ദാസന്‍മാരാകാം. ഞാന്‍ അവനെ തോല്‍പിച്ചു കൊന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് അടിമവേല ചെയ്യണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൻ എന്നോടു പൊരുതി എന്നെ വധിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങാം. എന്നാൽ, ഞാൻ അവനെ ജയിച്ച് അവനെ കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു കീഴടങ്ങി ഞങ്ങളുടെ അടിമകളാകണം.”