1 Samuel 18:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് അദ്ദേഹം ദാവീദിനെ തന്‍റെ അടുക്കല്‍നിന്നു മാറ്റി; അവനെ സഹസ്രാധിപനായി നിയമിച്ചു. അവന്‍ ജനത്തിന്‍റെ നേതാവായിത്തീര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ശൗൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.
Malayalam 1992 MBSI
അതുകൊണ്ടു ശൌല്‍ അവനെ തന്റെ അടുക്കല്‍നിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവന്‍ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ശൗൽ അവനെ തന്റെ അടുക്കൽനിന്ന് മാറ്റി ആയിരം പേർക്ക് അധിപനാക്കി; അങ്ങനെ അവൻ ജനത്തിന് നായകനായി മാറി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് ശൗൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവന്‍ ജനത്തിനു നായകനായി പെരുമാറിപ്പോന്നു.
Malayalam Bible POC-ML 2013
സാവൂള്‍ അവനെ തന്‍െറ യടുക്കല്‍നിന്ന് അകറ്റി ഒരു സഹസ്രാധിപനാക്കി. അവന്‍ അവരെ നയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ അദ്ദേഹം ദാവീദിനെ തന്നിൽനിന്ന് അകറ്റി; അദ്ദേഹത്തെ ഒരു സഹസ്രാധിപനാക്കി. അങ്ങനെ സൈനികനടപടികളിൽ ദാവീദ് യുദ്ധം നയിച്ചുംവന്നു.