1 Samuel 18:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗല്‍ ദാവീദിനോടു പറഞ്ഞു: “എന്‍റെ മൂത്തമകള്‍ മേരബിനെ ഞാന്‍ നിനക്കു ഭാര്യയായി നല്‌കാം; നീ എനിക്കുവേണ്ടി സര്‍വേശ്വരന്‍റെ യുദ്ധങ്ങള്‍ സുധീരം നടത്തിയാല്‍ മതി.” “താന്‍ അവനെ കൊല്ലേണ്ടാ ഫെലിസ്ത്യരുടെ കൈയാല്‍ അവന്‍ വധിക്കപ്പെടട്ടെ” എന്നു ശൗല്‍ വിചാരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം ശൗൽ ദാവീദിനോടു: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്നു ശൗൽ വിചാരിച്ചു.
Malayalam 1992 MBSI
അനന്തരം ശൌല്‍ ദാവീദിനോടുഎന്റെ മൂത്ത മകള്‍ മേരബുണ്ടല്ലോ; ഞാന്‍ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങള്‍ നടത്തിയാല്‍ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേല്‍ വീഴുവാന്‍ സംഗതിവരട്ടെ എന്നു ശൌല്‍ വിചാരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനുശേഷം ശൗൽ ദാവീദിനോട്: “എന്റെ മൂത്ത മകൾ മേരബിനെ ഞാൻ നിനക്ക് ഭാര്യയായി തരും; നീ ധീരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി” എന്നു പറഞ്ഞു. ഞാൻ അവനെ ഉപദ്രവിക്കുകയില്ല, ഫെലിസ്ത്യരുടെ കൈയാൽ അവന് ഉപദ്രവം ഉണ്ടാകട്ടെ എന്ന് ശൗൽ വിചാരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം ശൗൽ ദാവീദിനോട്: എന്‍റെ മൂത്ത മകള്‍ മേരബുണ്ടല്ലോ; ഞാന്‍ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങള്‍ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്‍റെ കൈയല്ല ഫെലിസ്ത്യരുടെ കൈ അവന്‍റെമേൽ വീഴുവാന്‍ സംഗതിവരട്ടെ എന്ന് ശൗൽ വിചാരിച്ചു.
Malayalam Bible POC-ML 2013
സാവൂള്‍ ദാവീദിനോടു പറഞ്ഞു: ഇതാ എന്‍െറ മൂത്ത മകള്‍ മേരബ്‌. അവളെ നിനക്കു ഞാന്‍ ഭാര്യയായി നല്‍കാം. ധീരോചിതമായി നീ എനിക്കുവേണ്ടി കര്‍ത്താവിന്‍െറ യുദ്‌ധം നടത്തിയാല്‍ മതി. തന്‍െറ കൈയല്ല, ഫിലിസ്‌ത്യരുടെ കൈ അവന്‍െറ മേല്‍ പതിക്കട്ടെയെന്ന്‌ അവന്‍ വിചാരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗൽ ദാവീദിനോടു പറഞ്ഞു: “ഇതാ എന്റെ മൂത്തമകൾ മേരബ്. അവളെ ഞാൻ നിനക്കു ഭാര്യയായി നൽകാം; വീരോചിതമായി എന്നെ സേവിക്കുകയും എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തുകയും ചെയ്താൽമാത്രം മതി. തന്റെ കൈയല്ല; ഫെലിസ്ത്യരുടെ കൈതന്നെ അവന്റെമേൽ പതിക്കട്ടെ” എന്നു ശൗൽ ചിന്തിച്ചിരുന്നു.