1 Samuel 18:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“രാജാവ് നിന്നില്‍ സംപ്രീതനായിരിക്കുന്നു; അദ്ദേഹത്തിന്‍റെ സകല ഭൃത്യന്മാരും നിന്നെ സ്നേഹിക്കുന്നു; അതിനാല്‍ നീ രാജാവിന്‍റെ ജാമാതാവാകണം” എന്നു രഹസ്യമായി ദാവീദിനോടു പറയാന്‍ ശൗല്‍ തന്‍റെ ഭൃത്യന്മാരെ നിയോഗിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോടു: നിങ്ങൾ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചു: ഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിൻ എന്നു കല്പിച്ചു.
Malayalam 1992 MBSI
പിന്നെ ശൌല്‍ തന്റെ ഭൃത്യന്മാരോടുനിങ്ങള്‍ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചുഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാര്‍ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാല്‍ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിന്‍ എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോട്:“ നിങ്ങൾ സ്വകാര്യമായി ദാവീദിനോട് സംസാരിച്ച്, രാജാവിന് നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; അതുകൊണ്ട് നീ രാജാവിന്റെ മരുമകനായ്തീരണം എന്നു പറയുവിൻ” എന്നു കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോട്: നിങ്ങള്‍ സ്വകാര്യമായി ദാവീദിനോടു സംസാരിച്ച്: ഇതാ, രാജാവിനു നിന്നെ പ്രിയമാകുന്നു; അവന്‍റെ ഭൃത്യന്മാരൊക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്‍റെ മരുമകനായിത്തീരേണം എന്നു പറവിന്‍ എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
സാവൂള്‍ ഭൃത്യന്‍മാരോടു കല്‍പിച്ചു: നിങ്ങള്‍ രഹസ്യമായി ദാവീദിനോട് ഇങ്ങനെ പറയണം, ഇതാ രാജാവ് നിന്നില്‍ സംപ്രീതനായിരിക്കുന്നു. അവന്‍െറ ഭൃത്യന്‍മാരെല്ലാവരും നിന്നെ സ്നേഹിക്കുന്നു. ആകയാല്‍, നീ രാജാവിന്‍െറ മരുമകനായിത്തീരണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗൽ തന്റെ പരിചാരകന്മാരെ വിളിച്ച്: “ ‘നോക്കൂ, രാജാവു നിന്നിൽ പ്രസാദിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ ഭൃത്യന്മാർക്കെല്ലാം നിന്നോടിഷ്ടമാണ്; അതുകൊണ്ടു നീ രാജാവിന്റെ മരുമകനായിത്തീരണം’ എന്നിങ്ങനെ ദാവീദിനോടു രഹസ്യമായി പറയാൻ” അവരെ നിയോഗിച്ചു.