1 Samuel 19:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗല്‍ അവനെ കുന്തംകൊണ്ടു ചുമരിനോട് ചേര്‍ത്തു തറയ്‍ക്കാന്‍ ശ്രമിച്ചു; അയാള്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് കുന്തം ചുവരില്‍ തറച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ശൗൽ ദാവീദിനെ കുന്തംകൊണ്ടു ചുവരോടു ചേർത്തു കുത്തുവാൻ നോക്കി; അവനോ ശൗലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറെച്ചു; ദാവീദ് ആ രാത്രിയിൽതന്നേ ഓടിപ്പോയി രക്ഷപ്പെട്ടു.
Malayalam 1992 MBSI
അപ്പോള്‍ ശൌല്‍ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേര്‍ത്തു കുത്തുവാന്‍ നോക്കി; അവനോ ശൌലിന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു. കുന്തം ചുവരില്‍ തറെച്ചു; ദാവീദ് ആ രാത്രിയില്‍തന്നേ ഔടിപ്പോയി രക്ഷപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ശൗൽ ദാവീദിനെ കുന്തംകൊണ്ട് ഭിത്തിയോട് ചേർത്ത് കുത്തുവാൻ നോക്കി; ദാവീദ് ശൗലിന്റെ മുമ്പിൽനിന്ന് മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ശൗൽ ദാവീദിനെ കുന്തംകൊണ്ട് ചുവരോടു ചേര്‍ത്തു കുത്തുവാന്‍ നോക്കി; അവനോ ശൗലിന്‍റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.
Malayalam Bible POC-ML 2013
സാവൂള്‍ അവനെ കുന്തം കൊണ്ട്‌ ചുമരോട്‌ ചേര്‍ത്ത്‌ തറയ്‌ക്കാന്‍ ശ്രമിച്ചു. അവന്‍ ഒഴിഞ്ഞുമാറി. കുന്തം ചുമരില്‍ തറഞ്ഞുകയറി. ദാവീദ്‌ ഓടി രക്‌ഷപെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തെ ചുമരോടുചേർത്തു കുന്തംകൊണ്ടു തറയ്ക്കാൻ ശൗൽ ശ്രമിച്ചു. അയാൾ കുന്തം പ്രയോഗിക്കവേ ദാവീദ് ഒഴിഞ്ഞുകളഞ്ഞു. കുന്തം ചുമരിൽ തറഞ്ഞുകയറി. അന്നുരാത്രി ദാവീദ് ഓടി രക്ഷപ്പെടുകയും ചെയ്തു.