1 Samuel 19:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗല്‍ മീഖളിനോട് ചോദിച്ചു: “എന്‍റെ ശത്രുവിനെ രക്ഷപെടാന്‍ അനുവദിച്ചുകൊണ്ട് നീ എന്നോടു വഞ്ചന കാട്ടിയതെന്ത്?” മീഖള്‍ മറുപടി നല്‌കി: “എന്നെ വിട്ടയയ്‍ക്കുക; അല്ലെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയും” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാറെ ശൗൽ മീഖളിനോടു: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാൻ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: എന്നെ വിട്ടയക്ക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും എന്നു അവൻ എന്നോടു പറഞ്ഞു എന്നു മീഖൾ ശൗലിനോടു പറഞ്ഞു.
Malayalam 1992 MBSI
എന്നാറെ ശൌല്‍ മീഖളിനോടുനീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാന്‍ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുഎന്നെ വിട്ടയക്ക; അല്ലെങ്കില്‍ ഞാന്‍ നിന്നെ കൊല്ലും എന്നു അവന്‍ എന്നോടു പറഞ്ഞു എന്നു മീഖള്‍ ശൌലിനോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ശൗൽ മീഖളിനോട്: “നീ ഇങ്ങനെ എന്നെ ചതിക്കുകയും എന്റെ ശത്രു രക്ഷപ്പെടുവാൻ അനുവദിക്കുകയും ചെയ്തത് എന്തിന്?” എന്ന് ചോദിച്ചു. അതിന് മറുപടിയായി മീഖൾ ശൗലിനോട്: “എന്നെ വിട്ടയക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും” എന്ന് അവൻ എന്നോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാറെ ശൗൽ മീഖളിനോട്: നീ ഇങ്ങനെ എന്നെ ചതിക്കയും എന്‍റെ ശത്രു ചാടിപ്പോകുവാന്‍ അവനെ വിട്ടയയ്ക്കയും ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: എന്നെ വിട്ടയയ്ക്ക; അല്ലെങ്കിൽ ഞാന്‍ നിന്നെ കൊല്ലും എന്ന് അവന്‍ എന്നോടു പറഞ്ഞു എന്നു മീഖള്‍ ശൗലിനോടു പറഞ്ഞു.
Malayalam Bible POC-ML 2013
സാവൂള്‍ മിഖാലിനോടു ചോദിച്ചു: എന്‍െറ ശത്രു ഓടി രക്‌ഷപെടാന്‍ അനുവദിച്ചുകൊണ്ട്‌ നീ എന്തിനാണ്‌ എന്നെ ഇങ്ങനെ വഞ്ചിച്ചത്‌? മിഖാല്‍ സാവൂളിനോടു പ്രതിവചിച്ചു: നിന്നെ ഞാന്‍ കൊല്ലാതിരിക്കണമെങ്കില്‍ എന്നെ വിട്ടയ്‌ക്കുക എന്ന്‌ അവന്‍ എന്നോടു പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗൽ മീഖളിനോട്: “നീ എന്നെ ഈ വിധം ചതിച്ചതെന്തിന്? എന്റെ ശത്രു രക്ഷപ്പെടാൻ തക്കവണ്ണം നീ അവനെ വിട്ടയയ്ക്കുകയും ചെയ്തതെന്ത്?” എന്നു ചോദിച്ചു. “എന്നെ വിട്ടയയ്ക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊന്നുകളയും എന്ന് അയാൾ എന്നോടു പറഞ്ഞു,” എന്ന് മീഖൾ മറുപടി നൽകി.