1 Samuel 19:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് ഓടി രക്ഷപെട്ടു; രാമായില്‍ ശമൂവേലിന്‍റെ അടുക്കല്‍ എത്തി; ശൗല്‍ തന്നോടു പ്രവര്‍ത്തിച്ചതെല്ലാം ദാവീദ് ശമൂവേലിനെ ധരിപ്പിച്ചു. പിന്നീട് ദാവീദും ശമൂവേലും നയ്യോത്തില്‍ ചെന്നു പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്നു ശൗൽ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാർത്തു.
Malayalam 1992 MBSI
ഇങ്ങനെ ദാവീദ് ഔടിപ്പോയി രക്ഷപ്പെട്ടു, രാമയില്‍ ശമൂവേലിന്റെ അടുക്കല്‍ ചെന്നു ശൌല്‍ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തില്‍ ചെന്നു പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ ദാവീദ് ഓടി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്ന് ശൗൽ തന്നോട് ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും നയ്യോത്തിൽ ചെന്ന് പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപെട്ടു, രാമായിൽ ശമൂവേലിന്‍റെ അടുക്കൽ ചെന്ന് ശൗൽ തന്നോടു ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ട് നയ്യോത്തിൽ ചെന്നു പാര്‍ത്തു.
Malayalam Bible POC-ML 2013
ദാവീദ്‌ ഓടി രക്‌ഷപെട്ടു. അവന്‍ റാമായില്‍ സാമുവലിന്‍െറ അടുക്കലെത്തി. സാവൂള്‍ തന്നോടു പ്രവര്‍ത്തിച്ചതെല്ലാം അവനോടു പറഞ്ഞു. ദാവീദും സാമുവലും നായോത്തില്‍ച്ചെന്നു പാര്‍ത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് രക്ഷപ്പെട്ട് ഓടി രാമായിൽ ശമുവേലിന്റെ അടുത്തെത്തി. ശൗൽ തന്നോടു ചെയ്തതെല്ലാം ദാവീദ് ശമുവേലിനെ അറിയിച്ചു. പിന്നെ അവരിരുവരും നയ്യോത്തിലേക്കുപോയി അവിടെ താമസിച്ചു.