1 Samuel 19:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവനെ പിടിക്കാന്‍ ശൗല്‍ ദൂതന്മാരെ അയച്ചു; ഒരു സംഘം പ്രവാചകന്മാര്‍ പ്രവചിക്കുന്നതും ശമൂവേല്‍ അവരുടെ നേതാവായിരിക്കുന്നതും ശൗലിന്‍റെ ഭൃത്യന്മാര്‍ കണ്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് അവരുടെമേല്‍ വന്നു; അവരും പ്രവചിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൗലിന്റെ ദൂതന്മാരുടെമേലും വന്നു, അവരും പ്രവചിച്ചു.
Malayalam 1992 MBSI
ശൌല്‍ ദാവീദിനെ പിടിപ്പാന്‍ ദൂതന്മാരെ അയച്ചു; അവര്‍ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേല്‍ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൗൽ ദാവീദിനെ പിടിക്കുവാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടു.അപ്പോൾ ദൈവത്തിന്റെ ആത്മാവ് ശൗലിന്റെ ദൂതന്മാരുടെമേൽ വന്നു. അവരും പ്രവചിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗൽ ദാവീദിനെ പിടിപ്പാന്‍ ദൂതന്മാരെ അയച്ചു; അവര്‍ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് ശൗലിന്‍റെ ദൂതന്മാരുടെമേലും വന്നു, അവരും പ്രവചിച്ചു.
Malayalam Bible POC-ML 2013
ദാവീദിനെ പിടിക്കാന്‍ അവന്‍ ദൂതന്‍മാരെ അയച്ചു. ഒരു സംഘം പ്രവാചകന്‍മാര്‍ പ്രവചിക്കുന്നതും സാമുവല്‍ അവരുടെ നേതാവായി ഇരിക്കുന്നതും സാവൂളിന്‍െറ ഭൃത്യന്‍മാര്‍ കണ്ടപ്പോള്‍, അവരുടെമേലും കര്‍ത്താവിന്‍െറ ആത്‌മാവ്‌ ആവസിക്കുകയും അവര്‍ പ്രവചിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ദാവീദിനെ പിടിക്കാൻ ശൗൽ ആളുകളെ അയച്ചു. എന്നാൽ, ഒരുകൂട്ടം പ്രവാചകന്മാർ ശമുവേലിന്റെ നേതൃത്വത്തിൽ പ്രവചിച്ചുകൊണ്ടിരിക്കുന്നതായി ശൗലിന്റെ ദൂതന്മാർ കണ്ടു. ദൈവാത്മാവ് ശൗലിന്റെ ആളുകളുടെമേലും വന്നു; അവരും പ്രവചിച്ചുതുടങ്ങി.