1 Samuel 19:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒടുവില്‍ ശൗല്‍തന്നെ രാമായിലേക്കു പുറപ്പെട്ടു; സേക്കൂവിലെ വലിയ കിണറിന്‍റെ അടുത്തെത്തിയപ്പോള്‍ ശമൂവേലും ദാവീദും എവിടെയെന്ന് അന്വേഷിച്ചു. അവര്‍ രാമായിലെ നയ്യോത്തിലുണ്ടെന്ന് ഒരാള്‍ പറഞ്ഞു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ തന്നേ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവർ രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ഒരുത്തൻ പറഞ്ഞു.
Malayalam 1992 MBSI
പിന്നെ അവന്‍ തന്നേ രാമയിലേക്കു പോയി, സേക്ക്കുവിലെ വലിയ കിണറ്റിങ്കല്‍ എത്തിശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവര്‍ രാമയിലെ നയ്യോത്തില്‍ ഉണ്ടു എന്നു ഒരുത്തന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ തന്നേ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറിനരികിൽ എത്തി: “ശമൂവേലും ദാവീദും എവിടെയാകുന്നു” എന്നു ചോദിച്ചു. “അവർ രാമയിലെ നയ്യോത്തിൽ ഉണ്ട്” എന്നു ഒരുവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ തന്നെ രാമായിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവര്‍ രാമായിലെ നയ്യോത്തിൽ ഉണ്ട് എന്ന് ഒരുത്തന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അവസാനം, സാവൂള്‍ നേരിട്ടു റാമായിലേക്കു പുറപ്പെട്ടു. സെക്കുയിലുള്ള വലിയ കിണറ്റിന്‍കരയിലെത്തി സാമുവലും ദാവീദും എവിടെയെന്ന്‌ അന്വേഷിച്ചു. അവര്‍ റാമായിലുള്ള നായോത്തിലുണ്ടെന്ന്‌ ഒരാള്‍ പറഞ്ഞു,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവസാനം ശൗൽതന്നെ രാമായിലേക്കു പുറപ്പെട്ട് സേക്കൂവിലെ വലിയ ജലസംഭരണിയിങ്കൽ എത്തി. “ശമുവേലും ദാവീദും എവിടെ?” എന്ന് അദ്ദേഹം തിരക്കി. “രാമായിലെ നയ്യോത്തിലുണ്ട്,” എന്ന് ഒരാൾ മറുപടി പറഞ്ഞു.