1 Samuel 19:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന് എന്‍റെ പിതാവിനോട് നിന്നെപ്പറ്റി ഞാന്‍ സംസാരിക്കും; ഞാന്‍ എന്തെങ്കിലും അറിഞ്ഞാല്‍ അതു നിന്നെ അറിയിക്കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ പുറപ്പെട്ടു നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ പുറപ്പെട്ടു നീ ഇരിക്കുന്ന വയലില്‍ എന്റെ അപ്പന്റെ അടുക്കല്‍ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാന്‍ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ച് സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം എന്നുപറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ പുറപ്പെട്ട് നീ ഇരിക്കുന്ന വയലിൽ എന്‍റെ അപ്പന്‍റെ അടുക്കൽ നിന്നെക്കുറിച്ച് എന്‍റെ അപ്പനോടു സംസാരിക്കും; ഞാന്‍ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന്‌ എന്‍െറ പിതാവിനോടു നിന്നെപ്പറ്റി ഞാന്‍ സംസാരിക്കാം; എന്തെങ്കിലും അറിഞ്ഞാല്‍ നിന്നോടു പറയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ഒളിച്ചിരിക്കുന്ന വയലിൽ ഞാൻ എന്റെ പിതാവുമായിവന്ന് അദ്ദേഹത്തോട് നിന്നെപ്പറ്റി സംസാരിക്കും. അങ്ങനെ എനിക്കു മനസ്സിലാക്കാൻ കഴിയുന്നതു ഞാൻ നിന്നെ അറിയിക്കും.”