1 Samuel 19:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോനാഥാന്‍റെ വാക്കുകള്‍ ശൗല്‍ കേട്ടു; ദാവീദിനെ വധിക്കുകയില്ലെന്നു സര്‍വേശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു.
Malayalam 1992 MBSI
യോനാഥാന്റെ വാക്കു കേട്ടുയഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌല്‍ സത്യം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോനാഥാന്റെ വാക്ക് കേട്ട്, യെഹോവയാണെ അവനെ കൊല്ലുകയില്ല എന്ന് ശൗൽ സത്യം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോനാഥാന്‍റെ വാക്കു കേട്ട്: യഹോവയാണ, അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു.
Malayalam Bible POC-ML 2013
സാവൂള്‍ ജോനാഥാന്‍െറ വാക്കു കേട്ടു; ദാവീദിനെ കൊല്ലുകയില്ലെന്നു കര്‍ത്താവിന്‍െറ നാമത്തില്‍ ശപഥം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗൽ യോനാഥാന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്: “ജീവനുള്ള യഹോവയാണെ, ഞാൻ ദാവീദിനെ കൊല്ലുകയില്ല” എന്നു ശപഥംചെയ്തു.