1 Samuel 2:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹന്നാ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്‍റെ ഹൃദയം സര്‍വേശ്വരനില്‍ സന്തോഷിക്കുന്നു എന്‍റെ ശിരസ്സ് അവിടുന്ന് ഉയര്‍ത്തിയിരിക്കുന്നു എന്‍റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു എന്തെന്നാല്‍ അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം ഹന്നാ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.
Malayalam 1992 MBSI
അനന്തരം ഹന്നാ പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍എന്റെ ഹൃദയം യഹോവയില്‍ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാല്‍ ഉയര്‍ന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയില്‍ ഞാന്‍ സന്തോഷിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു: “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ ശിരസ്സ് യഹോവയാൽ ഉയൎന്നിരിക്കുന്നു;; അങ്ങയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട്; ഞാൻ എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം ഹന്നാ പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയാൽ ഉയര്‍ന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരേ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാന്‍ സന്തോഷിക്കുന്നു.
Malayalam Bible POC-ML 2013
ഹന്നാ ഇങ്ങനെ പ്രാര്‍ഥിച്ചു:എന്‍െറ ഹൃദയം കര്‍ത്താവില്‍ ആനന്‌ദിക്കുന്നു. എന്‍െറ ശിരസ്‌സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു. എന്‍െറ അധരം ശത്രുക്കളെ പരിഹസിക്കുന്നു. എന്തൊല്‍, അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്‌ദിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു: “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയിൽ ഉയർന്നിരിക്കുന്നു. എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു, കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു.