1 Samuel 2:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാഗം കഴിക്കുമ്പോള്‍ പുരോഹിതന്‍റെ ഭൃത്യന്‍, ഒരു മുപ്പല്ലിയുമായി വന്ന് ചട്ടിയിലോ ഉരുളിയിലോ കലത്തിലോ കുട്ടകത്തിലോ കിടന്നു വേകുന്ന മാംസത്തില്‍ മുപ്പല്ലി കുത്തിയിറക്കും. അതില്‍ കിട്ടുന്ന മാംസം മുഴുവന്‍ പുരോഹിതന്‍ എടുക്കും. യാഗാര്‍പ്പണത്തിനുവേണ്ടി ശീലോവില്‍ എത്തുന്ന ഇസ്രായേല്യരോടെല്ലാം അവര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലായിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും.
Malayalam 1992 MBSI
കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയില്‍ പിടിച്ചതൊക്കെയും പുരോഹിതന്‍ എടുത്തുകൊള്ളും. ശീലോവില്‍ വരുന്ന എല്ലായിസ്രായേല്യരോടും അവര്‍ അങ്ങനെ ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതെല്ലാം പുരോഹിതൻ എടുക്കും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൈയിൽ മുപ്പല്ലിയുമായി വന്ന് കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതന്‍ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവര്‍ അങ്ങനെ ചെയ്യും.
Malayalam Bible POC-ML 2013
ആരെങ്കിലും ബലിയര്‍പ്പി ച്ചമാംസം പാകംചെയ്യുമ്പോള്‍ പുരോഹിതന്‍െറ ഭൃത്യന്‍ പാത്രത്തില്‍ മുപ്പല്ലികൊണ്ടു കുത്തി അതില്‍ കിട്ടുന്നതു മുഴുവന്‍ പുരോഹിതനുവേണ്ടി എടുത്തിരുന്നു. ഷീലോയില്‍ വന്നിരുന്ന ഇസ്രായേല്‍ക്കാരോടെല്ലാം അവര്‍ ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചട്ടിയിലോ ഉരുളിയിലോ കുട്ടകത്തിലോ കലത്തിലോ അയാൾ മുപ്പല്ലി കുത്തിത്താഴ്ത്തും; ആ മുപ്പല്ലിയിൽ പിടിച്ച മാംസം എത്രയായിരുന്നോ അത് പുരോഹിതൻ തനിക്കായി എടുക്കും. ശീലോവിലേക്കു വന്നിരുന്ന എല്ലാ ഇസ്രായേല്യരോടും അവർ ഇപ്രകാരമാണ് പെരുമാറിയിരുന്നത്.